വിജയശങ്കറിന് പ്രിയപ്പെട്ട ചിത്രഗീതങ്ങള്‍

വിജയശങ്കറിന് പ്രിയപ്പെട്ട ചിത്രഗീതങ്ങള്‍

ചിത്രയുടെ ആയിരക്കണക്കിന് പാട്ടുകളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കാമോ? ചോദ്യം ചിത്രയുടെ ജീവിത പങ്കാളിയോട് തന്നെ
Updated on
1 min read

എളുപ്പമല്ല ആ തിരഞ്ഞെടുപ്പ്. എത്ര തന്നെ യുക്തി ഉപയോഗിച്ചാലും പിന്നെയുമുണ്ടാകും ഇഷ്ടഗാനങ്ങൾ പട്ടികയ്ക്ക് പുറത്ത്. വിജയശങ്കറിനെ സംബന്ധിച്ച് അത് തികച്ചും സ്വാഭാവികം. ഭാര്യയുടെ പാട്ടുകളിൽ നിന്നാണ് ഏറ്റവും പ്രിയപ്പെട്ടവ തിരഞ്ഞെടുക്കേണ്ടത്. എങ്കിലും ഒരു ശ്രമം നടത്തിനോക്കുന്നതിൽ തെറ്റില്ലല്ലോ. അങ്ങനെയാണ് പത്ത് പാട്ടുകളുടെ ഈ പട്ടിക തയ്യാറായത്.

"എല്ലാ സംഗീത സംവിധായകരെയും പട്ടികയിൽ ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു. എന്ത് ചെയ്യാം? പത്ത് പാട്ടല്ലേ തിരഞ്ഞെടുക്കാനാവൂ."-- വിജയശങ്കറിന്റെ വാക്കുകൾ. രണ്ടു തമിഴ് പാട്ടും ഓരോന്ന് വീതം ഹിന്ദി, തെലുങ്ക് പാട്ടുകളും ഉൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ ലിസ്റ്റ്. ബാക്കി ആറെണ്ണം മലയാളത്തിലും.

വിജയശങ്കറിന്റെ ഏറ്റവും പ്രിയപ്പെട്ട പത്ത് പാട്ടുകൾ ഇവയാണ്:

കെഹനാ ഹെ ക്യാ (ബോംബെ -- എ ആർ റഹ്‌മാൻ)

കണ്ണാമ്മൂച്ചി ഏനടാ (കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ - എ ആർ റഹ്‌മാൻ)

ഏതേതോ എന്നം വളർത്തേൻ (പുന്നകൈമന്നൻ-- ഇളയരാജ)

വേണു മാധവാ (നേനുന്നാനു - കീരവാണി),

ചീരപ്പൂവുകൾക്കുമ്മ കൊടുക്കുന്ന (ധനം - രവീന്ദ്രൻ)

പുലർകാല സുന്ദര (ഒരു മെയ് മാസപ്പുലരിയിൽ - രവീന്ദ്രൻ)

മാലേയം മാറോടലിഞ്ഞും (തച്ചോളി വർഗീസ് ചേകവർ - ശരത്)

പിന്നേയും പിന്നേയും (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് - വിദ്യാസാഗർ)

ഒടുവിലൊരു ശോണരേഖ (തിരക്കഥ - ശരത്)

രാജഹംസമേ (ചമയം - ജോൺസൺ)

logo
The Fourth
www.thefourthnews.in