സുരേശന്റേയും സുമതലതയുടേയും 'ഹൃദയ ഹാരിയായ പ്രണയകഥ'യില്‍  കൊഴുമ്മല്‍ രാജീവനും

സുരേശന്റേയും സുമതലതയുടേയും 'ഹൃദയ ഹാരിയായ പ്രണയകഥ'യില്‍ കൊഴുമ്മല്‍ രാജീവനും

മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയോടെയാണ് സുരേശന്റേയും സുമലതയുടേയും 'ഹൃദയ ഹാരിയായ പ്രണയ കഥ ' എന്ന ചിത്രം ഒരുങ്ങുന്നത്
Updated on
2 min read

2022-ല്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട് '. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ ഏഴെണ്ണമാണ് ഈ ചിത്രം നേടിയത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു.

സുരേശന്റേയും സുമതലതയുടേയും 'ഹൃദയ ഹാരിയായ പ്രണയകഥ'യില്‍  കൊഴുമ്മല്‍ രാജീവനും
സുരേശന്റേയും സുമലതയുടേയും വിവാഹ ക്ഷണക്കത്ത് വൈറൽ; ചടങ്ങ് തിങ്കളാഴ്ച പയ്യന്നൂർ കോളജിൽ

ചിത്രത്തിലെ ശ്രദ്ധേയരായ രണ്ടു കഥാപാത്രങ്ങളാണ്‌ സുരേശും സുമലത ടീച്ചറും. ഇരുവരേയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയോടെയാണ് സുരേശന്റേയും സുമലതയുടേയും 'ഹൃദയ ഹാരിയായ പ്രണയ കഥ ' എന്ന ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമയിലെ നായികാ നായകന്‍മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന ചിത്രങ്ങളെയാണ് സ്പിന്‍ ഓഫ് ചിത്രങ്ങളെന്നു പറയുക.

സുരേശന്റേയും സുമതലതയുടേയും 'ഹൃദയ ഹാരിയായ പ്രണയകഥ'യില്‍  കൊഴുമ്മല്‍ രാജീവനും
'ഹൃദയഹാരിയായ പ്രണയകഥ'യുമായി സുരേശനും സുമലത ടീച്ചറും

ഒരു സിനിമയിലെ നായികാ നായകന്‍മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന ചിത്രങ്ങളെയാണ് സ്പിന്‍ ഓഫ് ചിത്രങ്ങളെന്നു പറയുക

ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലേക്ക് കടന്നുവന്ന കൊഴുമ്മല്‍ രാജീവനാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ന്നാ താന്‍ കേസ് കൊട് എന്ന ചിത്ത്രതിലൂടെ കൊഴുമ്മല്‍ രാജീവനെന്ന കള്ളനെ അവിസ്മരണീയമാക്കിയ കുഞ്ചാക്കോ ബോബന്‍ ആ വേഷത്തിലാണ് പുതിയ ചിത്രത്തിലുമെത്തുന്നത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തില്‍ സുരേശും സുമലതയുമായെത്തിയത്. കൊഴുമ്മല്‍ രാജീവനുമെത്തുമ്പോള്‍ ചിത്രം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകന് നല്‍കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതിനു ശേഷം കുഞ്ചാക്കോ ബോബനെത്തുന്ന ചിത്രം കൂടിയാണിത്. കൂടാതെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കൊഴുമ്മല്‍ രാജീവനായി കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തതോടെ വലിയ ആഘോഷത്തിലായിരുന്നു ലൊക്കേഷന്‍. ചിത്രത്തിന്റെ വാര്‍ഷികോഘോഷത്തില്‍ കേക്ക് മുറിച്ചാണ് അണിയറ പ്രവര്‍‌ത്തകര്‍ സന്തോഷം പങ്കുവച്ചത്. പയ്യന്നൂരിലും പരസരങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്.

സുരേശന്റേയും സുമതലതയുടേയും 'ഹൃദയ ഹാരിയായ പ്രണയകഥ'യില്‍  കൊഴുമ്മല്‍ രാജീവനും
സുരേശന്റേയും സുമലതയുടേയും വിവാഹ ക്ഷണക്കത്ത് വൈറൽ; ചടങ്ങ് തിങ്കളാഴ്ച പയ്യന്നൂർ കോളജിൽ

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് - തലപ്പള്ളിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വൈഗാഖ് സുഗുണന്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതം നല്‍കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സബിന്‍ഊരാളു കണ്ടിയാണ്. എഡിറ്റിംഗ് - ആകാശ് തോമസ് ,കലാസംവിധാനം -ജിത്തു സെബാസ്റ്റ്യന്‍ ,നിര്‍മ്മാണ നിര്‍വ്വഹണം - ബിനു മണമ്പൂര്‍ .

logo
The Fourth
www.thefourthnews.in