പോപ്പ് ഇതിഹാസം ടോണി ബെന്നറ്റ് അന്തരിച്ചു
വിഖ്യാത പോപ്പ് ഗായകൻ ടോണി ബെന്നറ്റ് (96) അന്തരിച്ചു. എട്ട് പതിറ്റാണ്ട് ലോകത്തെ തന്റെ പ്രതിഭയുടെ വിസ്മയിപ്പിച്ച ഗായകനായിരുന്നു ടോണി ബെന്നറ്റ് . സമഗ്രസംഭാവനയടക്കം 20 ഗ്രാമി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. അൽഷിമേഴ്‌സ് ബാധിതൻ കൂടിയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
ടോണി ബെന്നറ്റിന്റെ പബ്ലിസിസ്റ്റ് സിൽവിയ വെയ്‌നറാണ് മരണം സ്ഥിരീകരിച്ചത്. 'ദ വേ യു ലുക്ക്', ബോഡി ആൻഡ് സോൾ, ഐ ലെഫ് മൈ ഹാർട്ട് ഇൻ സാൻഫ്രാൻസിസ്‌കോ എന്നീ ജനപ്രിയ ഗാനങ്ങളിലൂടെ ലോകമനസുകളെ കീഴടക്കിയ അതുല്യ പ്രതിഭയായിരുന്നു ബെന്നറ്റ്. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ ഇറ്റാലിയൻ വംശജരായ ദമ്പതികളുടെ മകനായി 1926ലാണ് ആന്റണി ഡൊമിനിക് ബെനഡിറ്റോ ജനിക്കുന്നത്.
2021ൽ അമേരിക്കൻ ഗായിക ലേഡി ഗാഗയ്ക്കൊപ്പമായിരുന്നു അവസാനത്തെ ലൈവ് ഷോ
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തിൽ ഫ്രാൻസിലും ജർമനിയിലും യുദ്ധം ചെയ്യാൻ 1944-ൽ അദ്ദേഹത്തെ യുഎസ് സൈന്യത്തിൽ സേവനമാനുഷിടിച്ചിരുന്നു. "അത് നിയമവിധേയമായ കൊലപാതങ്ങളാണെന്നാണ് 2013 ൽ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ സൈനിക കാലത്തെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. ജോ ബാരി എന്ന പേരിലായിരുന്നു ആദ്യത്തെ ഗാനമായ 'ബികോസ് ഓഫ് യു' 1951ൽ പുറത്തിറക്കിയത്. ഗാനം വമ്പൻ ഹിറ്റായിരുന്നു. പിന്നീടാണ് ടോണി ബെന്നറ്റ് എന്ന പേരിലേക്ക് അദ്ദേഹം മാറുന്നത്.
എട്ട് പതിറ്റാണ്ട് കാലം പോപ്പ് ഗാനാസ്വാദകരുടെ മനം കവർന്ന കലാകാരനായിരുന്നു ടോണി ബെന്നറ്റ്. ബ്ലൂ വെൽവെറ്റ്, റാഗ്സ് ടു റിച്ചസ് എന്നീ ഹിറ്റുകൾക്ക് പിന്നാലെ തന്റെ അറുപതുകളിലും ഗ്രാമി അവാർഡുകൾ ടോണിയെ തേടിയെത്തി. 2016ൽ അൽഷിമേഴ്‌സ് രോഗം സ്ഥിരീകരിച്ചതിന് ശേഷവും സ്റ്റേജ് ഷോകൾ അദ്ദേഹം നടത്തിയിരുന്നു. 2021ൽ അമേരിക്കൻ ഗായിക ലേഡി ഗാഗയ്ക്കൊപ്പമായിരുന്നു അവസാനത്തെ ലൈവ് ഷോ.