വിജയ് ചിത്രം 'ലിയോ'യുടെ ചിത്രീകരണം നിർത്തിവച്ചു; കാരണം ഇതാണ്

വിജയ് ചിത്രം 'ലിയോ'യുടെ ചിത്രീകരണം നിർത്തിവച്ചു; കാരണം ഇതാണ്

ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്ത് ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയതായി ടീം ലിയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
Updated on
1 min read

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിർത്തിവെച്ചു. ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ചിത്രീകരണം നിർത്തിയത്. കഴിഞ്ഞ ദിവസം കശ്മീരിൽ ഭൂചലനം ഉണ്ടായതിനെത്തുടർന്നാണ് നടപടിയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഒരാഴ്ചക്കുള്ളിൽ കശ്മീർ ഷെഡ്യൂൾ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനാൽ എത്രയും പെട്ടെന്ന് ചിത്രീകരണം പുനരാരംഭിക്കും

വിജയ് ചിത്രം 'ലിയോ'യുടെ ചിത്രീകരണം നിർത്തിവച്ചു; കാരണം ഇതാണ്
കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സഞ്ജയ് ദത്ത്; നന്ദി പറഞ്ഞ് ടീം ലിയോ

ഭൂചലനമുണ്ടായ ഉടന്‍ തന്നെ ചിത്രീകരണം നിർത്തിവച്ചു. ടീമിലെ എല്ലാവരും സുരക്ഷിതരാണെന്ന് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിച്ചു.

ഒരാഴ്ചക്കുള്ളിൽ കശ്മീർ ഷെഡ്യൂൾ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനാൽ എത്രയും പെട്ടെന്ന് തന്നെ ചിത്രീകരണം പുനരാരംഭിക്കും. ഏപ്രിൽ ആദ്യവാരം ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കും. ജനുവരി രണ്ടിനാണ് ലിയോ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്ത് ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയതായി ടീം ലിയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൗതം മേനോന്റെ ഭാഗങ്ങളുടെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. മെയ് മാസത്തോടെ ലിയോ ചിത്രീകരണം പൂർത്തിയാക്കും എന്നാണ് കരുതുന്നത്.

വിജയ് ചിത്രം 'ലിയോ'യുടെ ചിത്രീകരണം നിർത്തിവച്ചു; കാരണം ഇതാണ്
ലോകേഷിന് ജന്മദിനം ; ആശംസകളുമായി ടീം ലിയോ

ഒക്ടോബർ 19 നാകും ലിയോ തീയേറ്ററുകളിലെത്തുക .മാസ്റ്ററിന്റെ ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. 14 വർഷങ്ങൾക്ക് ശേഷം തൃഷ - വിജയ് ജോഡി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലിയോക്കുണ്ട്. കമൽഹാസൻ നായകനായ വിക്രമിന് ശേഷമുള്ള ലോകേഷ് ചിത്രമാണ് ലിയോ. തെന്നിന്ത്യൻ താരം പ്രിയ ആനന്ദും മൻസൂർ അലിഖാൻ , മാത്യൂ തോമസ് , അർജുൻ സർജ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ലിയോ റിലീസിനെത്തുക. ചിത്രത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പവകാശം നെറ്റ്ഫ്‌ളിക്‌സ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in