'ലിയോ'യുടെ കേരള വിതരണാവകാശത്തിന് മത്സരിച്ചത് അഞ്ച് കമ്പനികള്‍‌; സ്വന്തമാക്കാന്‍ ശ്രീ ഗോകുലം മൂവീസ്

'ലിയോ'യുടെ കേരള വിതരണാവകാശത്തിന് മത്സരിച്ചത് അഞ്ച് കമ്പനികള്‍‌; സ്വന്തമാക്കാന്‍ ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഇതിന് മുൻപ് കേരളത്തില്‍ എത്തിയ മറ്റൊരു തമിഴ് ചിത്രം മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ആയിരുന്നു
Updated on
1 min read

ഇളയദളപതി വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം 'ലിയോ' ഒക്ടോബര്‍ 19ന് റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വലിയ ആരാധകരുള്ള വിജയ്‍യുടെ ലിയോയ്ക്ക് തുടക്കം മുതല്‍തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. പുറത്തുവരുന്ന വിവരപ്രകാരം അഞ്ച് പ്രധാന വിതരണക്കാരില്‍ കൂടുതല്‍ തുകയുമായി മുന്നില്‍ നില്‍ക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ തന്നെയാകും കേരളത്തില്‍ ലിയോ പ്രദര്‍ശനത്തിന് എത്തിക്കുക.

'ലിയോ'യുടെ കേരള വിതരണാവകാശത്തിന് മത്സരിച്ചത് അഞ്ച് കമ്പനികള്‍‌; സ്വന്തമാക്കാന്‍ ശ്രീ ഗോകുലം മൂവീസ്
'ലിയോ' ലുക്ക്; ഇന്‍സ്റ്റഗ്രാമിനെ പ്രകമ്പനം കൊള്ളിച്ച് വിജയ്

വിജയ്‍ യുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'ലിയോ' ഒരുങ്ങുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു തോമസ്, ബാബു ആന്റണി എന്നിവ‍രും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സഞ്ജയ് ദത്തും എത്തുന്നുണ്ട്. തമിഴ് താരം അര്‍ജുനും കഥാപാത്രമാകുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

'ലിയോ'യുടെ കേരള വിതരണാവകാശത്തിന് മത്സരിച്ചത് അഞ്ച് കമ്പനികള്‍‌; സ്വന്തമാക്കാന്‍ ശ്രീ ഗോകുലം മൂവീസ്
വിജയ് ചിത്രം 'ലിയോ'യില്‍ ബാബു ആന്റണിയും

സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ എസ് ലളിത് കുമാറാണ് നിർമാണം. കമല്‍ഹാസനെ നായകനാക്കിയ 'വിക്രം' എന്ന സിനിമയുടെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്.

'ലിയോ'യുടെ കേരള വിതരണാവകാശത്തിന് മത്സരിച്ചത് അഞ്ച് കമ്പനികള്‍‌; സ്വന്തമാക്കാന്‍ ശ്രീ ഗോകുലം മൂവീസ്
വിജയ് എന്റെ ഫാന്‍ ആണെന്നറിഞ്ഞപ്പോള്‍ ഞെട്ടി; 'ലിയോ' വിശേഷങ്ങള്‍ പങ്കുവച്ച് ബാബു ആന്റണി

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഇതിന് മുൻപ് കേരളത്തില്‍ എത്തിയ മറ്റൊരു തമിഴ് ചിത്രം മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ആയിരുന്നു. തമിഴ് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. അണിയറയില്‍ ഒരുങ്ങുന്ന ലൈക്കയുടെ ശങ്കര്‍- കമല്‍ഹസന്‍ ചിത്രം ഇന്‍ഡ്യന്‍-2, രജനികാന്ത് ചിത്രം ലാല്‍ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തില്‍ എത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in