പദ്മശ്രീയിൽ സന്തോഷം ;
മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ആദരമർപ്പിച്ച് കീരവാണി
Silverscreen Inc.

പദ്മശ്രീയിൽ സന്തോഷം ; മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ആദരമർപ്പിച്ച് കീരവാണി

ഗോൾഡൻ ഗ്ലോബിനും ഓസ്കർ നോമിനേഷനും പിന്നാലെ രാജ്യത്തിന്റെ ആദരം
Updated on
1 min read

രാജ്യാന്തര അംഗീകാരങ്ങൾക്ക് പിന്നാലെയെത്തിയ നാടിന്റെ ആദരത്തിൽ സന്തോഷമറിയിച്ച് സംഗീത സംവിധായകൻ എം എം കീരവാണി. പുരസ്കാരം ലഭിച്ചതിൽ മാതാപിതാക്കളോടും കവിതപു സീതണ്ണ മുതൽ കുപ്പല ബുള്ളിസ്വാമി വരെയുള്ള ഗുരുക്കന്മാർക്കും ആദരമറിയിച്ച അദ്ദേഹം കേന്ദ്ര സർക്കാരിനും ട്വീറ്റിൽ നന്ദി രേഖപ്പെടുത്തി. ആർആർആറിലെ സംഗീതത്തിന് ഗോൾഡൻ ഗ്ലോബ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ അദ്ദേഹത്തെ തേടിയെത്തുന്നത്.

പദ്മശ്രീയിൽ സന്തോഷം ;
മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ആദരമർപ്പിച്ച് കീരവാണി
കീരവാണിക്കൊപ്പം പ്രവർത്തിക്കാനായത് അനുഗ്രഹം; അനുഭവം പങ്കുവച്ച് ചാരു ഹരിഹരൻ

ജനുവരി 11 നായിരുന്നു ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. തുടർന്ന് ഓസ്കറിലേക്കും ഗാനം നാമനിർദേശം ചെയ്യപ്പെട്ടു. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആർആർആറിൻ്റെ ലോകമെമ്പാടുമുള്ള പ്രദർശനത്തിൽ നിന്നുള്ള കളക്ഷൻ 2000 കോടിയിലധികമാണ്. രാം ചരൺ ജൂനിയർ എൻ ടി ആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പദ്മശ്രീയിൽ സന്തോഷം ;
മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ആദരമർപ്പിച്ച് കീരവാണി
റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ യശസുയർത്തിയ പ്രതിഭ; കീരവാണിയും സംഗീതയാത്രയും

ഇന്നലെ പ്രഖ്യാപിച്ച പദ്മ പുരസ്താരങ്ങളിൽ കണ്ണൂര്‍ ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ആദിവാസി കൃഷി പ്രചാരകനായ ചെറുവയല്‍ രാമന്‍, കളരി ഗുരുക്കള്‍ എസ് ആർ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ ഐസക് എന്നീ നാല് മലയാളികള്‍ക്ക് പദ്മശ്രീയും 6 പേർക്ക് പദ്മവിഭൂഷണും, 9 പേർക്ക് പദ്മഭൂഷണും ലഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക് പുരസ്കാരങ്ങൾ പിന്നീട് വിതരണം ചെയ്യും

logo
The Fourth
www.thefourthnews.in