അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച് മധുര മനോഹര മോഹം; കളക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്

അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച് മധുര മനോഹര മോഹം; കളക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ അരങ്ങേറ്റ ചിത്രമായിരുന്നു മധുര മനോഹര മോഹം
Updated on
1 min read

രോമാഞ്ചം, 2018, പ്രണയവിലാസം, പാച്ചുവും അദ്ഭുതവിളക്കും, നെയ്മര്‍ എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച് മധുര മനോഹര മോഹം. നാല് കോടി മുല്‍ മുടക്കിലെത്തിയ ചിത്രം നിലവില്‍ ഒന്‍പത് കോടി നേടിയാണ് 2023 ലെ ഹിറ്റ് ലിസ്റ്റുകളുടെ നിരയിലേക്ക് എത്തിയത്. വമ്പന്‍ താര നിരയോ വലിയ പ്രമോഷന്‍ പരിപാടികളോ സംഘടിപ്പിക്കാതെ വാ മൊഴിയായി മികച്ച അഭിപ്രായം നേടിയാണ് മധുര മനോഹര ചിത്രം ജൈത്ര യാത്ര തുടര്‍ന്നത്. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എത്തിയ ചിത്രം കുടുംബ പ്രേഷകരുടേയും പിന്തുണ നേടിയിരുന്നു.

അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച് മധുര മനോഹര മോഹം; കളക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്
മധുര മനോഹര മോഹത്തിന്റെ ടീസര്‍ പുറത്ത്

കേരളത്തില്‍ നിന്നും മാത്രം ഏഴ് കോടി രൂപ നേടിയെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ അരങ്ങേറ്റ ചിത്രമായിരുന്ന മധുര മനോഹര മോഹത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂണ്‍ 16നാണ് കോമഡി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ നിന്നും മാത്രം ഏഴ് കോടി രൂപ നേടിയെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. വിദേശത്തു നിന്നും 2.4 കോടി രൂപയും കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷം നേടിയെന്നാണ് കണക്കുകള്‍.അതായത് ആകെ 9.8 കോടി രൂപയാണ് ചിത്രം നേടിയത്. താരതമ്യേന ചെറിയ ബജറ്റിലെത്തിയ ചിത്രം കളക്ഷനില്‍ ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോമഡിക്ക് പ്രധാന്യം നല്‍കിയ ചിത്രത്തില്‍ രജിഷ വിജന്‍ ,സൈജു കുറുപ്പ് ,ഷറഫുദ്ധീന്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച് മധുര മനോഹര മോഹം; കളക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്
വിജയ് സേതുപതി 'മരണത്തിന്റെ വ്യാപാരി'; ജവാനിലെ വില്ലനെ പരിചയപ്പെടുത്തി ഷാരൂഖ് ഖാൻ

2023 ല്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടും വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രം രോമാഞ്ചം വലിയ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ നിരവധി ചിത്രങ്ങള്‍ തീയറ്ററിലെത്തിയിട്ടും പ്രേക്ഷക പിന്തുണ നേടാന്‍ സാധിച്ചിരുന്നില്ല. ചിത്രങ്ങളുടെ നിരന്തരം പരാജയം തീയറ്റര്‍ ഉടമകളേയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. മേയ് ആദ്യവാരം റിലീസിനെത്തിയ ജൂഡ് ആന്തണിയുടെ 2018 ആണ് പിന്നീട് തീയറ്റിലേക്ക് ജനങ്ങളെ എത്തിച്ച മറ്റൊരു സിനിമ. 2018 ല്‍ കേരളം നേരിട്ട മഹാപ്രളയം പ്രമേയമാക്കിയ ചിത്രം എല്ലാ കളക്ഷന്‍ റെക്കോഡും മറി കടന്നു. നിഖില്‍ മുരളി സംവിധാനം ചെയ്ത 'പ്രണയ വിലാസം' അഖില്‍ സംവിധാനം ചെയ്ത' പാച്ചുവും അത്ഭുത വിളക്കും' സുധി മാഡിസണ്‍ സംവിധാനം ചെയ്ത 'നെയ്മര്‍ 'എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാമ്പത്തിക ലാഭം നേടുന്ന മലയാള ചിത്രം കൂടിയാണ് മധുര മനോഹര മോഹം.

logo
The Fourth
www.thefourthnews.in