കമല്‍ഹാസന്റെ ഗുണ വീണ്ടും 
തിയേറ്ററുകളിലേക്ക്;  താത്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

കമല്‍ഹാസന്റെ ഗുണ വീണ്ടും തിയേറ്ററുകളിലേക്ക്; താത്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

സന്താന ഭാരതിയുടെ സംവിധാനത്തില്‍ 1991-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമല്‍ ഹാസനും രോഷിനിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
Updated on
1 min read

പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് തമിഴ് ചിത്രം ഗുണയുടെ റീ റിലീസിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി. ഒപ്പം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു. സന്താന ഭാരതിയുടെ സംവിധാനത്തില്‍ 1991-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമല്‍ ഹാസനും രോഷിനിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈക്കോളജിക്കല്‍ റൊമാന്‌റിക് ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഗുണ വീണ്ടും ചര്‍ച്ചയായതും റീ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തതും. പിരമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാന്‍ ഏറ്റെടുത്തത്. എന്നാല്‍ പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് എസ് ഘനശ്യാം ഹോംദേവ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വേല്‍മുരുകന്‍ സിനിമയുടെ റീ റിലീസ് താല്‍ക്കാലികമായി തടയുകയായിരുന്നു.

കമല്‍ഹാസന്റെ ഗുണ വീണ്ടും 
തിയേറ്ററുകളിലേക്ക്;  താത്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി
എഐ പഠിക്കാൻ കമല്‍ഹാസൻ; അമേരിക്കയില്‍ ചെയ്യുന്നത് 90 ദിവസത്തെ കോഴ്‌സ്

കേസില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാണ കമ്പനികളായ പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവര്‍ഗ്രീന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സിനിമകള്‍ക്കുള്ള ധനസഹായം, നിര്‍മാണം, പകര്‍പ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ആണ് താന്‍ നടത്തുന്നതെന്നും ഗുണയടക്കമുള്ള പത്ത് തമിഴ് ചിത്രങ്ങളുടെ ഫിലിം നെഗറ്റീവിന്റെ പൂര്‍ണഅവകാശം താന്‍ നേടിയിട്ടുണ്ടെന്നുമായിരുന്നു ഘനശ്യാം ഹോംദേവ് കോടതിയെ അറിയിച്ചത്.

എന്നാല്‍ 2024 ജൂണില്‍ എതിർ കക്ഷികൾ ചിത്രം തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നതായി തനിക്ക് മനസ്സിലായന്നും തുടര്‍ന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും വ്യാജ കരാറുണ്ടാക്കി ജൂലായ് അഞ്ചിനു ചിത്രം വീണ്ടും റിലീസ് ചെയ്തുവെന്നും ഘനശ്യാം ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in