പകർപ്പവകാശം ലംഘിച്ചു; 'ഗുണ'യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

പകർപ്പവകാശം ലംഘിച്ചു; 'ഗുണ'യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

1991 ൽ റിലീസ് ചെയ്ത ഗുണ സിനിമ മഞ്ഞുമ്മൽ ബോയ്‌സ് എന്ന മലയാള സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വീണ്ടും ചർച്ചയായിരുന്നു
Updated on
1 min read

പകർപ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് തമിഴ് ചിത്രം ഗുണയുടെ റീ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. എസ് ഘനശ്യാം ഹോംദേവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ സിനിമയുടെ റീ റിലീസ് താൽക്കാലികമായി തടഞ്ഞത്.

കേസിൽ വിശദീകരണം നൽകാൻ നിർമാണ കമ്പനികളായ പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

ജൂലൈ 22 നുള്ളിൽ കേസിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. സിനിമകൾക്കുള്ള ധനസഹായം, നിർമാണം, പകർപ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ആണ് താൻ നടത്തുന്നതെന്നും ഗുണയടക്കമുള്ള പത്ത് തമിഴ് ചിത്രങ്ങളുടെ ഫിലിം നെഗറ്റീവിന്റെ പൂർണഅവകാശം താൻ നേടിയിട്ടുണ്ടെന്നും ഘനശ്യാം ഹോംദേവ് കോടതിയെ അറിയിച്ചു.

പകർപ്പവകാശം ലംഘിച്ചു; 'ഗുണ'യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
നായകനാവാനിരുന്നത് രജിനികാന്ത്, ബാഷയുടെ റെക്കോർഡ് തകർത്ത ഇന്ത്യൻ; കമലും ഷങ്കറും വീണ്ടും ഒന്നിക്കുമ്പോൾ

എന്നാൽ 2024 ജൂണിൽ പ്രതികൾ ചിത്രം തമിഴ്നാട്ടിൽ വീണ്ടും റിലീസ് ചെയ്യാൻ ശ്രമിക്കുന്നതായി തനിക്ക് മനസ്സിലായന്നും തുടർന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനെ സമീപിച്ചെങ്കിലും വ്യാജ കരാറുണ്ടാക്കി പ്രതികൾ 2024 ജൂലായ് 5 -ന് ചിത്രം വീണ്ടും റിലീസ് ചെയ്തുവെന്നും ഘനശ്യാം ആരോപിച്ചു.

1991 ൽ റിലീസ് ചെയ്ത ഗുണ സിനിമ മഞ്ഞുമ്മൽ ബോയ്‌സ് എന്ന മലയാള സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വീണ്ടും ചർച്ചയായിരുന്നു. ഇതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ ചിത്രം റീ റിലീസ് ചെയ്യാനായി തീരുമാനിച്ചത്. പിരമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാൻ ഏറ്റെടുത്തത്.

logo
The Fourth
www.thefourthnews.in