ക്രിസ്റ്റി ഒടിടിയിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിസ്റ്റി ഒടിടിയിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

മാളവിക മോഹനനും മാത്യു തോമസുമാണ് കേന്ദ്രകഥാപാത്രങ്ങൾ
Updated on
1 min read

മാളവിക മോഹനനും മാത്യു തോമസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി ഒടിടിയിലേക്ക് . സോണി ലിവിൽ മാർച്ച് പത്തിനാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. നവാഗതനായ ആൽവിൽ ഹെൻറിയാണ് ചിത്രത്തിന്റെ സംവിധായകൻ

ചിത്രത്തിന്റെ ഒടിടി റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്.

ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മാളവിക മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് ക്രിസ്റ്റി

ഫെബ്രുവരി 17 ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. ചിമ്പു- തൃഷ കൂട്ടികെട്ടിന്റെ വിണ്ണൈ താണ്ടി വരുവായ റെഫറൻസ് എടുത്താണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് മാത്യു നേരത്തെ വ്യക്തമാക്കിയിരുന്നു

logo
The Fourth
www.thefourthnews.in