വിജയ് ചിത്രം 'ലിയോ'യില്‍ ബാബു ആന്റണിയും

വിജയ് ചിത്രം 'ലിയോ'യില്‍ ബാബു ആന്റണിയും

ലിയോയുടെ ഭാഗമായവരിൽ മലയാളി താരമായി മാത്യു തോമസ് മാത്രമാണുണ്ടായിരുന്നത്
Updated on
1 min read

ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയുടെ വാർത്തകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. മലയാളികളുടെ പ്രിയതാരം ബാബു ആന്റണി ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ഷൂട്ടിന് ജോയിൻ ചെയ്യുന്നെന്ന് അറിയിച്ച് താരം തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ വാർത്ത പുറത്തുവിട്ടത്. ലോകേഷ് സാർ, വിജയ്, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം ലിയോയുടെ ചിത്രീകരണത്തിലേക്കുള്ള യാത്രയിലാണ് താൻ എന്നായിരുന്നു കുറിപ്പ്.

ചിത്രീകരണത്തിന് പോകുന്ന വഴി ഡൽഹി എയർപോർട്ടിൽ വച്ച് ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയനെ അദ്ദേഹം കാണാനിടയായി. ഫേസ്ബുക് പോസ്റ്റിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രവും ബാബു ആന്റണി പങ്കുവച്ചിട്ടുണ്ട്. ലിയോയുടെ ഭാഗമായവരിൽ മലയാളി താരമായി മാത്യു തോമസ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ബാബു ആന്റണിയുടെ വരവോടെ ആരാധകർക്ക് കൂടുതൽ ആവേശമായിരിക്കുകയാണ്.

വിജയ് ചിത്രം 'ലിയോ'യില്‍ ബാബു ആന്റണിയും
എൽസിയുവിൽ നിന്ന് ഇനി 'ലിയോ'; ത്രസിപ്പിച്ച് ദളപതി 67 പ്രൊമോ

ഒക്ടോബർ 19നാണ് ലിയോ തീയേറ്ററുകളിലെത്തുക. വിജയ് നായകനാകുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ബോളിവുഡ് താരം സഞ്ജയ് ദത്തും തെന്നിന്ത്യൻ താരം പ്രിയ ആനന്ദും മൻസൂർ അലിഖാനും, അർജ്ജുൻ സർജയും ഉള്‍പ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. ജനുവരി 2നാണ് ചിത്രീകരണം ആരംഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ലിയോ റിലീസിനെത്തുക. 14 വർഷത്തിന് ശേഷം ദളപതിയും തൃഷയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in