ഫുള്‍ ഹിറ്റ്! മലയാള സിനിമ ആറുമാസത്തില്‍ കൊയ്തത് ആയിരം കോടിക്ക് മേലെ

ഫുള്‍ ഹിറ്റ്! മലയാള സിനിമ ആറുമാസത്തില്‍ കൊയ്തത് ആയിരം കോടിക്ക് മേലെ

കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 56 ചിത്രം വെള്ളിത്തിരയിലെത്തിയെങ്കിലും ആറെണ്ണം മാത്രമേ വിജയിച്ചിരുന്നുള്ളൂ
Updated on
2 min read

കോവിഡ് പ്രതിസന്ധിക്കുശേഷം മലയാള സിനിമ വീണ്ടും ട്രാക്കിലേക്കെത്തിയപ്പോള്‍ ആറുമാസം കൊണ്ടുണ്ടായത് ഇന്‍ഡസ്ട്രി ഹിറ്റ് അടക്കം 13 വിജയ ചിത്രങ്ങള്‍. അഞ്ചുമാസം കൊണ്ട് തന്നെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍ ആദ്യമായി 1000 കോടി കടന്നതും ചരിത്രം. 78 മലയാള ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ തീയേറ്ററിലെത്തിയത്.

ജയറാമിന്റെ 'ഓസ്‌ലര്‍' ആയിരുന്നു ആദ്യ ഹിറ്റ്. പിന്നാലെ വന്ന 'മലൈക്കോട്ടൈ വാലിബന്‍' പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും', നസ്‌ലന്റെ 'പ്രേമലു' എന്നിവ അപ്രതീക്ഷിത ഹിറ്റുകളായി. പ്രേമലു മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും സ്വീകരിക്കപ്പെട്ടതോടെ കളക്ഷന്‍ 135 കോടി കടന്നു.

ഫുള്‍ ഹിറ്റ്! മലയാള സിനിമ ആറുമാസത്തില്‍ കൊയ്തത് ആയിരം കോടിക്ക് മേലെ
നടിമാരെ മോശമായി ചിത്രീകരിക്കുന്നു; യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പരീക്ഷണവുമായെത്തിയ മമ്മൂട്ടിയുടെ 'ഭ്രമയുഗ'വും പ്രേക്ഷകര്‍ ഏറ്റെടുത്തു. കണ്‍മണി അന്‍പോട് കാതലന്‍ എന്ന പാട്ട് തമിഴരും ഏറ്റെടുത്തതോടെ 'മഞ്ഞുമല്‍ ബോയ്സ്' തമിഴിലും മലയാളത്തിലും ഒരു പോലെ തരംഗമായി. തീയേറ്ററില്‍നിന്ന് മാത്രം 234 കോടി കലക്ട് ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' 2018 നെ പിന്തള്ളി ഇന്‍സ്ഡ്ട്രി ഹിറ്റും അടിച്ചു. വലിയ താരനിരകളൊന്നുമില്ലാതെ എത്തിയ ചെമ്പന്‍ വിനോദിന്റെ 'അഞ്ചക്കള്ള കോക്കാന്‍' പ്രമേയത്തിന്റെ ബലത്തിലാണ് ഹിറ്റടിച്ചത്.

ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ഗുരുവായൂരമ്പല നടയില്‍, ടര്‍ബോ, ഉള്ളൊഴുക്ക്, തലവന്‍ എന്നിവയാണ് ഇതുവരെയുള്ള മറ്റ് ഹിറ്റുകള്‍. മന്ദാകിനി, ഗോളം, ഗഗനചാരി എന്നിവ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 56 ചിത്രം വെള്ളിത്തിരയിലെത്തിയെങ്കിലും ആറെണ്ണം മാത്രമേ വിജയിച്ചിരുന്നുള്ളൂ.

ഫുള്‍ ഹിറ്റ്! മലയാള സിനിമ ആറുമാസത്തില്‍ കൊയ്തത് ആയിരം കോടിക്ക് മേലെ
'പ്രിയദർശൻ ഒരു കുപ്പി എണ്ണ എന്റെ തലയിൽ ഒഴിച്ചു': വിരാസത് ചിത്രീകരണത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് തബു

വിശ്വാസം തിരിച്ചുപിടിച്ച മലയാള സിനിമ

കോവിഡിനുശേഷം അന്യഭാഷ ചിത്രങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയിരുന്ന കേരളത്തിലെ തീയേറ്റര്‍ വ്യവസായത്തിന് അക്ഷരാര്‍ത്ഥത്തില്‍ പുതുജീവന്‍ നല്‍കിയ ദിനങ്ങളാണിതെന്ന് ഫിയോക്ക് പ്രതിനിധി സുരേഷ് ഷേണായി ദ ഫോര്‍ത്തിനോട് പറഞ്ഞു.

കോവിഡിനുശേഷം ഒടിടി ബിസിനസ്‌ മാത്രം ലക്ഷ്യമിട്ടായിരുന്നു പലരും സിനിമയെടുത്തിരുന്നത്. എന്നാല്‍ തീയറ്ററില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ എടുക്കില്ലെന്ന നിലപാട് ഒടിടി ഉടമകള്‍ കര്‍ശനമാക്കിയതോടെ സിനിമ തീയേറ്ററിലേക്കു മടങ്ങിവന്നെന്നും ഇതാണ് വിജയ ശതമാനം ഉയരാന്‍ കാരണമെന്നും ഫിയോക്ക് വിലയിരുത്തുന്നു.

ഫുള്‍ ഹിറ്റ്! മലയാള സിനിമ ആറുമാസത്തില്‍ കൊയ്തത് ആയിരം കോടിക്ക് മേലെ
'കല്‍ക്കി 2898 എഡി'ക്ക് ഉടൻ ഒടിടി റിലീസില്ല; പിന്നിട്ടത് 555 കോടി
ടിക്കറ്റ് വിറ്റുപോകുമ്പോഴും ഷോ ഹൗസ് ഫുള്ളായി ഓടുമ്പോഴുമാണ് തീയേറ്ററുകള്‍ക്കു ഗുണമുണ്ടാകുന്നത്. ആ തരത്തില്‍ കഴിഞ്ഞ ആറു മാസം തീയേറ്റര്‍ വ്യവസായത്തിന് ഗുണകരമായ കാലമായിരുന്നു.

തീയേറ്ററിനു ഗുണകരം

ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ ഏജന്റുമാരെ വെച്ച് ആളെക്കയറ്റുന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി തീയേറ്റര്‍ ഉടമകള്‍ക്ക് അറിയില്ല. ടിക്കറ്റ് വിറ്റുപോകുമ്പോഴും ഷോ ഹൗസ് ഫുള്ളായി ഓടുമ്പോഴുമാണ് തീയേറ്ററുകള്‍ക്കു ഗുണമുണ്ടാകുന്നത്. ആ തരത്തില്‍ കഴിഞ്ഞ ആറു മാസം തീയേറ്റര്‍ വ്യവസായത്തിന് ഗുണകരമായ കാലമായിരുന്നു. മലയാള സിനിമയെ ആശ്രയിച്ച് തീയേറ്റര്‍ വ്യവസായം മുന്നോട്ടുപോകാമെന്ന നില വന്നിട്ടുണ്ടെന്നുള്ളതാണ് ആശ്വാസമെന്നും സുരേഷ് ഷേണായി പറഞ്ഞു.

ഫുള്‍ ഹിറ്റ്! മലയാള സിനിമ ആറുമാസത്തില്‍ കൊയ്തത് ആയിരം കോടിക്ക് മേലെ
കാത്തിരിപ്പുകൾക്കും ട്രോളുകൾക്കും വിരാമം; ഒടുവിൽ ആ അപ്ഡേറ്റ് എത്തി, കങ്കുവ റിലീസ് ഡേറ്റ് പുറത്ത്

നേട്ടമുണ്ടാക്കാതെ അന്യഭാഷ ചിത്രങ്ങള്‍

63 ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ തീയേറ്ററിലെത്തിയെങ്കിലും ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍, ഹിന്ദി ചിത്രം ഫൈറ്റര്‍, ആര്‍ട്ടിക്കിള്‍ 370, പ്രഭാസിന്റെ കല്‍ക്കി, വിജയ് സേതുപതിയുടെ മഹാരാജ, ഇംഗ്ലീഷ് ചിത്രം ഡ്യൂണ്‍ പാര്‍ട്ട് 2 തുടങ്ങിയവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

logo
The Fourth
www.thefourthnews.in