'2018' ഓസ്‌കറിലേക്ക്; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി വിദേശഭാഷ ചലച്ചിത്രവിഭാഗത്തിലേക്ക്

'2018' ഓസ്‌കറിലേക്ക്; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി വിദേശഭാഷ ചലച്ചിത്രവിഭാഗത്തിലേക്ക്

2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണി 2018 സിനിമ ഒരുക്കിയത്
Updated on
1 min read

മലയാള സിനിമ 2018: എവരിവണ്‍ ഇസ് എ ഹീറോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2023 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കുള്ള 96ാമത് ഓസ്‌കറുകള്‍ 2024 മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് നടക്കുക.

പ്രളയത്തില്‍ നിന്ന് അതിജീവിച്ച മനുഷ്യരെയും അവരുടെ ആത്മധൈര്യത്തെയും സിനിമയില്‍ സംവിധായകന്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്

'2018' ഓസ്‌കറിലേക്ക്; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി വിദേശഭാഷ ചലച്ചിത്രവിഭാഗത്തിലേക്ക്
'2018 ചിത്രം പരാജയപ്പെട്ടിരുന്നേൽ നാടുവിട്ടേനേ': ജൂഡ് ആന്തണി

2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണി 2018 സിനിമ ഒരുക്കിയത്. പ്രളയം, അതില്‍ ഒലിച്ചുപോകുന്ന കെട്ടിടങ്ങള്‍ മനുഷ്യര്‍, മൃഗങ്ങള്‍ മറ്റ് പാരിസ്ഥിത പ്രശ്‌നങ്ങള്‍ എന്നിവയാണ് 150 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയിലുടനീളം ചര്‍ച്ച ചെയ്യുന്നത്.

'2018' ഓസ്‌കറിലേക്ക്; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി വിദേശഭാഷ ചലച്ചിത്രവിഭാഗത്തിലേക്ക്
2018 ഇരുനൂറ് കോടിയിലേക്ക്; ഒടിടി റിലീസിൽ നിരാശയില്ലെന്ന് നിർമാതാവ്, അവകാശം വിറ്റത് മൂന്നുമാസം മുൻപ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ദ കേരള സ്റ്റോറി, വാല്‍വി, ഗദര്‍ 2, ബാലഗാം, ദസറ, സ്വിഗാറ്റോ, ദ സ്‌റ്റോറിടെല്ലര്‍, റോക്കി ഔര്‍ റാണി കി പ്രം കഹാനി, മ്യൂസിക് സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള 22 സിനിമകള്‍ അവസാന ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. പ്രളയത്തില്‍ നിന്ന് അതിജീവിച്ച മനുഷ്യരെയും അവരുടെ ആത്മധൈര്യത്തെയും സിനിമയില്‍ സംവിധായകന്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സന്തോഷമറിയിച്ച് സിനിമയിലെ താരങ്ങളും രംഗത്തെത്തി. ഇത് വലിയ അനുഗ്രഹമാണെന്ന് ആസിഫ് അലി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നന്ദിയെന്ന് സംവിധായകന്‍ ജൂഡ് ആന്റണിയും ഫേസ്ബുക്കില്‍ എഴുതി.

'2018' ഓസ്‌കറിലേക്ക്; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി വിദേശഭാഷ ചലച്ചിത്രവിഭാഗത്തിലേക്ക്
'ഇതൊരു ടീമിന്റെ വിജയം, എവരി വണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈന്‍ അതിന് ഉദാഹരണം': തന്‍വി റാം

ടൊവിനോ തോമസ്, ആസിഫ് അലി, നരേന്‍, ലാല്‍, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍.കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 2018 ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

logo
The Fourth
www.thefourthnews.in