ഷിംല, മൈസുരു ദസറ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധയാകര്‍ഷിച്ച് മലയാള ചിത്രം ദ്വയം

ഷിംല, മൈസുരു ദസറ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധയാകര്‍ഷിച്ച് മലയാള ചിത്രം ദ്വയം

ഫീല്‍ ഗുഡ് സൈക്കോളജിക്കല്‍ ഗണത്തില്‍ പെടുന്നതാണ് ചിത്രം
Updated on
1 min read

ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ലും കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച മൈസുരു ദസറ ഫിലിം ഫെസ്റ്റിവല്‍ 2024 ലും ശ്രദ്ധേയമായി മലയാള ചലച്ചിത്രം ദ്വയം. ഫീല്‍ ഗുഡ് സൈക്കോളജിക്കല്‍ ഗണത്തില്‍ പെടുന്നതാണ് ചിത്രം.

പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) മൂലം അരക്ഷിതാവസ്ഥ നേരിടുന്ന ചിത്രകാരന്‍ രഘുവരനും അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പത്തു വയസുകാരന്‍ ചീമുവും തമ്മിലുള്ള അപൂര്‍വ സൗഹൃദമാണ് ദ്വയത്തിന്റെ പ്രമേയം. നവാഗതനായ സന്തോഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അമര്‍ രാമചന്ദ്രനും സന്തോഷ് ബാലകൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മാണം.

ഗാനരചന ബിനോയ് കൃഷ്ണന്‍. സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രന്‍. കപില്‍ കപിലന്‍, മധുവന്തി നാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന്

ഡോ. അമര്‍ രാമചന്ദ്രനും സംഗീത സംവിധാനത്തിന് സതീഷ് രാമചന്ദ്രനും 2024 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു. ഘുവരനായി ഡോ. അമര്‍ രാമചന്ദ്രനും ചീമുവായി മാസ്റ്റര്‍ ശങ്കരനും അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍, ലക്ഷ്മി കാരാട്ട്, ഡാനി അമൃത്, മാസ്റ്റര്‍ നിരഞ്ജന്‍ , സജി തുളസീദാസ്, ഡോ. ബാലചന്ദ്രന്‍, സെയ്ദ് എക്‌സ്ട്രീം, റോയ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദിലീപ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in