എമ്പുരാന്‍ ചിത്രീകരണത്തിന് കാലാവസ്ഥ പ്രതിസന്ധി? 'പ്രാര്‍ത്ഥനയോടെ' പൃഥ്വിരാജ്

എമ്പുരാന്‍ ചിത്രീകരണത്തിന് കാലാവസ്ഥ പ്രതിസന്ധി? 'പ്രാര്‍ത്ഥനയോടെ' പൃഥ്വിരാജ്

ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്
Updated on
1 min read

മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ചിത്രീകരണത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നു. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ നടന്‍ പൃഥ്വിരാജ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം വേണം' എന്ന കുറിപ്പിന് ഒപ്പം എമ്പുരാന്‍, എല്‍2ഇ എന്ന് ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്

എമ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂള്‍ഇപ്പോള്‍ ഗുജറാത്തില്‍ പുരോഗമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കുന്ന നിലയിലായിരുന്നു ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് എഴാം ഷെഡ്യൂള്‍.

എമ്പുരാന്‍ ചിത്രീകരണത്തിന് കാലാവസ്ഥ പ്രതിസന്ധി? 'പ്രാര്‍ത്ഥനയോടെ' പൃഥ്വിരാജ്
ലൂസിഫറിനും മുകളില്‍ നില്‍ക്കണമെന്ന് മോഹന്‍ലാല്‍; എമ്പുരാന്‍ പ്രീ പ്രൊഡക്ഷന്‍ തുടങ്ങുന്നു

ലൂസിഫറിലും ടോവിനോ ഉണ്ടായിരുന്നെങ്കിലും രണ്ടുപേര്‍ക്കും ഒരുമിച്ച് സീനുകള്‍ ഇല്ലായിരുന്നു. എന്നാല്‍ എമ്പുരാനില്‍ ടോവിനോ ചെയ്യുന്ന ജതിന്‍ രാംദാസും മോഹന്‍ലാല്‍ ചെയ്യുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്ന് ഉറപ്പാണ്. എമ്പുരാന്റെ എട്ടാം ഷെഡ്യൂള്‍ അബുദാബിയിലും ഒന്‍പതാം ഷെഡ്യൂള്‍ ദുബായിയിലും ആണ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം.

പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പോകുന്നതെങ്കില്‍ എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാകും എന്നാണ് കരുതുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അപ്പോള്‍തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. എല്ലാം കണക്കുകൂട്ടിയതുപോലെ നടക്കുകയാണെങ്കില്‍ 2025ന്റെ ആദ്യപകുതിയില്‍ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബര്‍ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസും തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

logo
The Fourth
www.thefourthnews.in