കടല്‍ കടന്ന് 'സൗദി'; ന്യൂയോര്‍ക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തില്‍ സൗദി വെള്ളക്കയും

കടല്‍ കടന്ന് 'സൗദി'; ന്യൂയോര്‍ക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തില്‍ സൗദി വെള്ളക്കയും

മത്സര വിഭാഗത്തിലെ 20 ചിത്രങ്ങളിലെ ഏക മലയാള ചലച്ചിത്രമാണ് സൗദി വെള്ളക്ക
Updated on
1 min read

ഇരുപത്തി മൂന്നാമത് ന്യൂയോര്‍ക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ മലയാള ചിത്രം സൗദി വെള്ളക്കയും. മത്സര വിഭാഗത്തിലെത്തിയ 20 ചിത്രങ്ങളിലെ ഏക മലയാള ചിത്രം കൂടിയാണ് സൗദി വെള്ളക്ക. ഉര്‍വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സൗദി വെള്ളക്ക.

ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്ന പതിനായിരക്കണിക്കിനു കേസുകളും അതിനു പിറകില്‍ പെട്ടു പോകുന്ന ജീവിതങ്ങളും പ്രമേയമായ ചിത്രത്തിന് വലിയ പ്രേഷക പിന്തുണ ലഭിച്ചിരുന്നു. ഗോവയിലെ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ നിരവധി ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു

 സൗദി വെള്ളക്ക സിനിമയിലെ രംഗം
സൗദി വെള്ളക്ക സിനിമയിലെ രംഗം

നായിക ,നായകന്‍ ,വില്ലന്‍ ത്രയങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥ മാത്രം കണ്ടു ശീലിച്ച മലയാളിയുടെ സിനിമാ അനുഭവത്തെ മാറ്റിയെഴുതിയ ചിത്രം കൂടിയാണ് സൗദി വെള്ളക്ക. കൊച്ചിയിലെ സൗദി പശ്ചാത്തലമാകുന്ന സിനിമ സംസാരിക്കുന്നത് 80 വയസുള്ള ഉമ്മയുടെ കഥയാണ്. ചെറിയൊരു പിഴവിന് വര്‍ഷങ്ങളോളം കോടതി കയറി ഇറങ്ങുന്ന ഒരു വൃദ്ധയിലൂടെ എക്കാലത്തും പ്രസക്തമായി കാലതാമസം നേരിടുന്ന കോടതി വ്യവഹാരങ്ങളെ തുറന്നു കാട്ടുകയാണ് ചിത്രം .

കടല്‍ കടന്ന് 'സൗദി'; ന്യൂയോര്‍ക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തില്‍ സൗദി വെള്ളക്കയും
അറിയിപ്പ് മുതല്‍ രോമാഞ്ചം വരെ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടികയായി

ദേവി വര്‍മ്മ , ലുക് മാന്‍ അവറാന്‍ , ബിനു പപ്പു, ഗോകുലന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധമാണ് .എഡിറ്റിംഗ് നിഷാദ് യൂസഫും സംഗീതം ഫ്രാന്‍സിസുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

2015 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമ ത്രി ഓഫ് അസ് ആണ് മേളയുടെ ഉദ്ഘാടന ചിത്രം .മെയ് 11 മുതല്‍ 14 വരെയാണ് ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവൽ.

logo
The Fourth
www.thefourthnews.in