റെക്കോർഡുകളുടെ പ്രളയം തീർത്ത '2018' ഒടിടിയിലേക്ക്; റീലിസ് പ്രഖ്യാപിച്ചു

റെക്കോർഡുകളുടെ പ്രളയം തീർത്ത '2018' ഒടിടിയിലേക്ക്; റീലിസ് പ്രഖ്യാപിച്ചു

ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം മെയ് 5 നാണ് തീയറ്ററുകളിലെത്തിയത്
Updated on
1 min read

മലയാളത്തിലെ എക്കാലത്തെയും ബോക്സ് ഓഫീസ് വിജയ ചിത്രം 2018 ഒടിടി റിലീസിനൊരുങ്ങുന്നു. ജൂൺ 7 മുതൽ സോണി ലിവിലൂടെ ചിത്രം സ്ട്രീം ചെയ്യും. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം മെയ് 5 നാണ് തീയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് 10 ദിവസത്തിനകം നൂറുകോടി ക്ലബിൽ ഇടംപിടിക്കുകയും ചെയ്തു.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, സുധീഷ് തുടങ്ങി ഒരു വൻ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. യുഎഇ,യുഎസ്എ, യൂറോപ്പ് തുടങ്ങി വിദേശ രാജ്യങ്ങളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

റെക്കോർഡുകൾ തകർത്ത് മുന്നേറിയ 2018 പിന്നീട് 150 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കി. ഇതുവരെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരുന്ന ചിത്രങ്ങള്‍ മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകനും ലൂസിഫറുമാണ്. ഇതോടെ ഇരു ചിത്രങ്ങളുടേയും റെക്കോര്‍ഡാണ് 2018 തകര്‍ത്തിരിക്കുന്നത്. കേരളത്തെ ഒന്നാകെ പിടിച്ച് കുലുക്കുകയും അതേസമയം ഒരുമിപ്പിക്കുകയും ചെയ്ത 2018ലെ പ്രളയ കഥപറയുന്ന ചിത്രം മലയാളികളെ മാത്രമല്ല, ഇതര ഭാഷക്കാരെയും ത്രില്ലടിപ്പിച്ചു.

logo
The Fourth
www.thefourthnews.in