വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ അർഥന

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ അർഥന

പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അർഥന പറയുന്നു
Updated on
2 min read

നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ അർഥന ബിനു . വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രാവിലെ തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അർഥന പറയുന്നു. അമ്മയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടിയിട്ടും വിജയകുമാർ നിരന്തരം തങ്ങളെ ശല്യപ്പെടുത്തുകയാണെന്നും അർഥന കൂട്ടിച്ചേർത്തു. വിജയകുമാർ വീടിന്റെ മതിൽ ചാടി കടക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിലൂടെയാണ് അർഥന വിവരം പുറത്തുവിട്ടത്.

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം

“സഹായത്തിനായി രാവിലെ 9:45 ന് ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടൻ കൂടിയായ എന്റെ പിതാവ് വിജയകുമാറാണ് വീഡിയോയിലുള്ളത്. എനിക്കും എന്റെ അമ്മയ്ക്കും എന്റെ സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലുണ്ടായിട്ടും മതിൽ ചാടിക്കടന്ന് ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം തിരികെ പോകുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്, ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിന് മുകളിൽ പ്രായമുള്ള എന്റെ അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇദ്ദേഹം വീട്ടിൽ അതിക്രമിച്ചു കടക്കുന്നത് വർഷങ്ങളായി തുടരുകയാണ്. അതിന്റെ പേരിൽ നിരവധി പോലീസ് കേസുകളുമുണ്ട്.

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ അർഥന
ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്ക്; അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഇന്നും ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറുകയും വാതിൽ പൂട്ടിയതിനാൽ തുറന്നിട്ടിരുന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഞാൻ പ്രതികരിച്ചത്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണമെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ മാത്രം അഭിനയിച്ചാൽ മതിയെന്നും പറഞ്ഞു. തുടർന്ന് ജനലിൽ അടിച്ച് ശബ്ദമുണ്ടാക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റതാണെന്നും അയാൾ ആരോപിച്ചു.

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ അർഥന
നെയ്മറും ജാനകി ജാനേയും ഒടിടിയിലേക്ക്

തന്റെ ജോലിസ്ഥലത്തും വിജയകുമാർ പ്രശ്നമുണ്ടാക്കിയെന്ന് അർഥന പറയുന്നു. “ഞാൻ ഇപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കിയ മലയാള സിനിമയുടെ ടീമിനോടും അദ്ദേഹം മോശമായി സംസാരിച്ചു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നതിനെതിരെയും ഞാനും അമ്മയും അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത പരാതിയിൽ കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്,” അർഥന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ അർഥന
ആദിപുരുഷിന്റെ എച്ച്ഡി തമിഴ് പതിപ്പ് ഇന്റർനെറ്റിൽ; ചോർന്നത് ഒടിടി റിലീസിന് മുൻപ്

എന്റെ ഇഷ്ടത്തിന് മാത്രമാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. അഭിനയം എപ്പോഴും എന്റെ പാഷനാണ്, എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നിടത്തോളം കാലം ഞാൻ അഭിനയിക്കുന്നത് തുടരും. ഒരു മലയാള സിനിമ ചെയ്തിരുന്ന സമയത്ത് എന്നെ അഭിനയിക്കുന്നതിൽ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തിരുന്നു. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് നിയമപ്രകാരം ഒരു രേഖയിൽ ഒപ്പിട്ട് നൽകേണ്ടി വന്നു. എന്റെ അമ്മയുടെ പണവും സ്വർണ്ണവും തിരിച്ചുകിട്ടാൻ ഞങ്ങൾ ഫയൽ ചെയ്ത ഒരു കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്", അർഥന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

logo
The Fourth
www.thefourthnews.in