ഭാർഗവിയുടേത് ആത്മഹത്യയല്ല; നീലവെളിച്ചത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഭാർഗവിയുടേത് ആത്മഹത്യയല്ല; നീലവെളിച്ചത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഏപ്രിൽ 20ന് ചിത്രം തീയേറ്ററുകളിൽ എത്തും
Updated on
1 min read

കാത്തിരിപ്പിനൊടുവിൽ ടോവിനോ തോമസ് നായകനാകുന്ന നീലവെളിച്ചത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ടോവിനോയ്ക്കൊപ്പം റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഏപ്രിൽ 20ന് തീയേറ്ററുകളിൽ എത്തും.

പ്രേതബാധയുണ്ടെന്ന് ആരോപിക്കുന്ന, നിഗൂഢതകൾ നിറഞ്ഞ ഒരു വീട്ടിൽ താമസിക്കാനെത്തുന്ന സാഹിത്യകാരൻ ബഷീറിന്റെ വേഷത്തിലാണ് ടോവിനോ. ഭാർഗവിയെന്ന യക്ഷി ആ വീട്ടിൽ കുടിയിരിക്കുന്നുവെന്നും ആരും അവിടെ താമസിക്കാറില്ലെന്നും ചുറ്റുമുള്ളവർ മുന്നറിപ്പ് നൽകിയിട്ടും നായകൻ ചെവി കൊടുക്കുന്നില്ല. തുടർന്ന് യക്ഷിയും സാഹിത്യകാരനും തമ്മിലുണ്ടാകുന്ന അടുപ്പം ഭാർഗവിയുടെ മരണത്തിന്റെ ചുരുളഴിക്കുകയാണ്. തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നു

ഭാർഗവിയുടേത് ആത്മഹത്യയല്ല; നീലവെളിച്ചത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
പ്രതിഫലം നൽകി അനുമതി വാങ്ങിയാണ് ഗാനങ്ങൾ ഉപയോഗിച്ചത് ; നീലവെളിച്ചം വിവാദത്തിൽ വിശദീകരണവുമായി ആഷിഖ് അബു

നിരവധി പ്രമുഖർ ആശംസകൾ നേർന്ന് നീലവെളിച്ചത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക- തിരക്കഥ എഴുതിയത്.

logo
The Fourth
www.thefourthnews.in