ENTERTAINMENT
മാളികപ്പുറവും അജയനും വേറിട്ട അനുഭവം; സ്വന്തം കഥാപാത്രം കണ്ട് കരഞ്ഞ അനുഭവം പങ്കുവെച്ച് സൈജു കുറുപ്പ്
ജീവിതത്തില്‍ ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല, ഇനി മുന്നോട്ടും പ്ലാന്‍ ചെയ്യുന്നില്ലെന്ന് സൈജു
ലീഡ് റോളുമായി ആരെങ്കിലും സമീപിച്ചാലും അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു നേരത്തെ പതിവ്. ക്യാരക്ടർ റോളുകളില്‍ ഹാപ്പി ആയിരുന്നു. ഗുണ്ട ജയൻ പോലുള്ള കഥാപാത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യത അത്തരം റോളുകൾ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്നുണ്ട്. അപ്പോഴും, ക്യാരക്ടർ റോൾസ് ആണ് തന്റെ പ്ലാൻ എ എന്ന് പറയുന്നു സൈജു കുറുപ്പ്.
ചില കഥകൾ ഇഷ്ടപ്പെട്ടാലും ആ കഥയിൽ പ്രധാന കഥാപാത്രമായി മിസ്ഫിറ്റായി തോന്നാറുണ്ട്. അത്തരം കഥാപാത്രങ്ങൾ വേണ്ടെന്ന് വെയ്ക്കുകയാണ് പതിവ്. ഏതെങ്കിലും ഒരു ടൈപ്പ് കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോകാതിരിക്കാൻ ഫിസിക്കൽ അപ്പിയറൻസ് സഹായിച്ചു.
ഡിപ്ലോമസി ജീവിതത്തിന്റെ ഭാഗമാണ്. അത് ചെറുപ്പത്തില്‍ തന്നെ ശീലിച്ചത് എല്ലാ കാലത്തും സഹായകമായി.