ദളപതി 69ൽ വിജയ്‌ക്കൊപ്പം മമിത ബൈജുവും

ദളപതി 69ൽ വിജയ്‌ക്കൊപ്പം മമിത ബൈജുവും

ഈ മാസം ചിത്രീകരണമാരംഭിക്കുന്ന ദളപതി 69 അടുത്തവർഷം ഒക്ടോബറിൽ തിയേറ്ററിലെത്തും
Updated on
1 min read

ദളപതി വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ദളപതി 69. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം മമിത ബൈജുവും ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം.

ദളപതി 69ലെ പ്രധാന താരങ്ങളെ നിർമാണക്കമ്പനി ഇന്നലെയും ഇന്നുമായി ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. ബോളി താരം ബോബി ഡിയോളും പൂജാ ഹെഗ്‌ഡെയും ചിത്രത്തിന്റെ ഭാഗമാണെന്ന സ്ഥിരീകരണം നേരത്തെ ഔദ്യോഗികമായി വന്നിരുന്നു.

പ്രകാശ് രാജ്, പ്രിയമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും നിർമാണക്കമ്പനി അറിയിച്ചു.

ദളപതി 69ൽ വിജയ്‌ക്കൊപ്പം മമിത ബൈജുവും
ആറ്റ്ലിയുടെ ആക്ഷൻസിനിമയിൽ കമൽ ഹാസനു പകരം രജിനികാന്ത്? ഉലകനായകന് എന്ത് സംഭവിച്ചെന്ന് ആരാധകര്‍

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷൻസിന്റെ പേരിൽ ദളപതി 69 നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

ഈ മാസം ചിത്രീകരണമാരംഭിക്കുന്ന ചിത്രം അടുത്തവർഷം ഒക്ടോബറിൽ തിയേറ്ററിലെത്തുമെന്നാണ് കെ വി എൻ പ്രൊഡക്ഷൻസ് അറിയിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സം​ഗീതസംവിധാനം.

logo
The Fourth
www.thefourthnews.in