'ആ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം'; ഫിലിം ഫെയർ വേദിയിൽ വയനാടിനായി സഹായം അഭ്യർഥിച്ച് മമ്മൂട്ടി
അറുപത്തിയൊമ്പതാം ഫിലിം ഫെയർ പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടി. ഉരുൾപൊട്ടലിൽ ദുരുതമനുഭവിക്കുന്ന നാടിനെ ഓർക്കുമ്പോൾ ഈ വേദിയിലും സന്തോഷിക്കാനാവുന്നില്ലെന്ന ഏറെ വൈകാരികമായ വാക്കുകളോടെയാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. വയനാട് ദുരന്തത്തിൽ അകപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള എല്ലാത്തരത്തിലുമുള്ള പിന്തുണയും പ്രതീക്ഷിക്കുന്നു എന്നും സഹായത്തിനായി അഭ്യർഥിക്കുന്നെന്നും മമ്മൂട്ടി വേദിയിൽ പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുളള പുരസ്കാരത്തിന് അർഹനാക്കിയത്. ഇതോടെ 1980 - കൾ മുതൽ അഞ്ച് ദശാബ്ദങ്ങളിൽ തുടർച്ചയായി മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം ഏറ്റുവാങ്ങുന്ന ഒരേയൊരു ഇന്ത്യൻ നടൻ കൂടിയാവുകയാണ് മമ്മൂട്ടി.
ഫിലിം ഫെയർ പുരസ്കാര വിജയികളുടെ പൂർണ്ണ പട്ടിക ഇപ്രകാരം:
മലയാളം
മികച്ച ചിത്രം - 2018
മികച്ച സംവിധായകൻ - ജൂഡ് ആന്തണി ജോസഫ് - 2018
മികച്ച നടൻ - മമ്മൂട്ടി - നൻപകൽ നേരത്ത് മയക്കം
മികച്ച നടി - വിൻസി അലോഷ്യസ് - രേഖ
മികച്ച നടൻ (ക്രിട്ടിക്ക്) - ജോജു ജോർജ് - ഇരട്ട
മികച്ച നടി (ക്രിട്ടിക്ക്) - ജ്യോതിക - കാതൽ ദ കോർ
മികച്ച ചിത്രം (ക്രിട്ടിക്ക്) - കാതൽ ദ കോർ- ജിയോ ബേബി
മികച്ച സഹനടൻ - ജഗദീഷ് - പുരുഷപ്രേതം
മികച്ച സഹനടി - പൂർണിമ ഇന്ദ്രജിത്ത് - തുറമുഖം
ഗാനരചന - അൻവർ അലി - എന്നും എൻ കാതൽ (കാതൽ ദ കോർ)
മികച്ച പിന്നണി ഗായകൻ - കപിൽ കപിലൻ - നീല നിലവേ (ആർഡിഎക്സ്)
മികച്ച പിന്നണി ഗായിക - കെ എസ് ചിത്ര - മുറ്റത്തെ മുല്ലത്തയ്യ് (ജവാനും മുല്ലപ്പൂവും)
മികച്ച ആൽബം - സാം സിഎസ് - ആർഡിഎക്സ്
തമിഴ്
മികച്ച സിനിമ - ചിത്ത
മികച്ച സംവിധായകൻ - എസ് യു അരുൺ കുമാർ - ചിത്ത
മികച്ച നടൻ - വിക്രം - പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം
മികച്ച നടി - നിമിഷ സജയൻ - ചിത്ത
മികച്ച നടൻ (ക്രിട്ടിക്ക്) - സിദ്ധാർത്ഥ് - ചിത്ത
മികച്ച നടി (ക്രിട്ടിക്ക്) - ഐശ്വര്യ രാജേഷ്, അപർണ്ണ ദാസ് - ഫർഹാന & ദാദ
മികച്ച ചിത്രം (ക്രിട്ടിക്ക്) - വെട്രിമാരൻ - വിടുതലെെ പാർട്ട് വൺ
മികച്ച സഹനടൻ - ഫഹദ് ഫാസിൽ - മാമന്നൻ
മികച്ച സഹനടി - അഞ്ജലി നായർ - ചിത്ത
ഗാനരചന - ഇളങ്കോ കൃഷ്ണൻ - ആഗ നഗ - (പൊന്നിയിൻ സെൽവൻ പാർട്ട് 2)
മികച്ച പിന്നണി ഗായകൻ - ഹരിചരൺ - ചിന്നഞ്ചിരു നിലവേ (പൊന്നിയിൻ സെൽവൻ പാർട്ട് 2)
മികച്ച പിന്നണി ഗായിക - കാർത്തിക വൈദ്യനാഥൻ - കൺകൾ ഏതോ (ചിത്ത)
മികച്ച ഛായാഗ്രാഹകൻ - രവി വർമ്മൻ - പൊന്നിയിൻ സെൽവൻ പാർട്ട് 2
മികച്ച ആൽബം - ദിബു നൈനാൻ തോമസ്, സന്തോഷ് നാരായണൻ - ചിത്ത
മികച്ച പ്രൊഡക്ഷൻ ഡിസെെൻ - തോട്ട തരണി - പൊന്നിയിൻ സെൽവൻ പാർട്ട് 2
തെലുങ്ക്
മികച്ച ചിത്രം - ബാലഗാം
മികച്ച സംവിധായകൻ - വേണു യെൽദണ്ടി - ബാലഗാം
മികച്ച നടൻ - നാനി - ദസറ
മികച്ച നടി - കീർത്തി സുരേഷ് - ദസറ
മികച്ച നടൻ (ക്രിട്ടിക്) - നവീൻ പൊളിഷെട്ടി, പ്രകാശ് രാജ് - മിസ്സ് ഷെട്ടി മിസ്റ്റർ പൊളി ഷെട്ടി & രംഗ മാർത്താണ്ഡ
മികച്ച നടി (ക്രിട്ടിക്) - വൈഷ്ണവി ചൈതന്യ - ബേബി
മികച്ച ചിത്രം (ക്രിട്ടിക്ക്) - സായ് രാജേഷ് - ബേബി
മികച്ച സഹനടൻ - ബ്രഹ്മാനന്ദം & രവി തേജ - രംഗ മാർത്താണ്ഡ & വാൾട്ടയ്യർ വീരയ്യ
മികച്ച സഹനടി - രൂപ ലക്ഷ്മി - ബാലഗാം
ഗാനരചന - അനന്ത ശ്രീറാം - ഓ രേണ്ടു പ്രേമ (ബേബി)
മികച്ച പിന്നണി ഗായകൻ - ശ്രീരാമ ചന്ദ്ര - ഓ രേണ്ടു പ്രേമ (ബേബി)
മികച്ച പിന്നണി ഗായിക - ശ്വേത മോഹൻ - മസ്താരു മസ്താരു ( സർ)
മികച്ച ഛായാഗ്രാഹകൻ - സത്യൻ സൂര്യൻ - ദസറ
മികച്ച കൊറിയോഗ്രഫർ - പ്രേം രക്ഷിത് - ധൂം ധാം ദോസ്ഥാൻ (ദസറ)
മികച്ച ആൽബം - വിജയ് ബുൾഗാനിൻ - ബേബി
മികച്ച പ്രൊഡക്ഷൻ ഡിസെെൻ - കൊല്ല അവിനാഷ് - ദസറ
മികച്ച നവാഗത സംവിധായകൻ - ശ്രീകാന്ത് ഒഡേല & ശൗര്യവ് - ദസറ & ഹായ് നാന
കന്നട
മികച്ച ചിത്രം - ഡെയർഡെവിൾ മുസ്തഫ
മികച്ച സംവിധായകൻ - ഹേമന്ത് എം റാവു - സപ്ത സാഗരദാച്ചേ എല്ലോ
മികച്ച നടൻ - രക്ഷിത് ഷെട്ടി - സപ്ത സാഗരദാച്ചേ എല്ലോ
മികച്ച നടി - സിരി രവികുമാർ - സ്വാതി മുത്തിന മേലേ ഹനിയേ
മികച്ച നടൻ (ക്രിട്ടിക്ക്) - പൂർണ്ണചന്ദ്ര മെെസൂർ - ഓർക്കസ്ട്ര മെെസുരു
മികച്ച നടി (ക്രിട്ടിക്ക്) - രുഗ്മിണി വസന്ത് - സപ്ത സാഗരദാച്ചേ എല്ലോ
മികച്ച ചിത്രം (ക്രിട്ടിക്ക്) - പൃഥ്വി കോണനൂർ - പിങ്കി എല്ലി?
മികച്ച സഹനടൻ - രംഗയാന രഘു - ടാഗരു പാല്യ
മികച്ച സഹനടി - സുധ ബെലവാടി - കൗസല്യ സുപ്രജാ രാമ
ഗാനരചന - ബി ആർ ലക്ഷ്മൺ റാവു - യവ ചുംമ്പക (ചൗക ബാര)
മികച്ച പിന്നണി ഗായകൻ - കപിൽ കപിലൻ - നദിയേ ഓ നദിയേ ( സപ്ത സാഗരദാച്ചേ എല്ലോ- സെെഡ് എ)
മികച്ച പിന്നണി ഗായിക - ശ്രീലക്ഷ്മി ബെൽമൺ - കടലനു കാണാ ( സപ്ത സാഗരദാച്ചേ എല്ലോ- സെെഡ് എ)
മികച്ച ആൽബം - ചരൺ രാജ് - ടാഗരു പാല്യ
മികച്ച നവാഗത നടി - അമൃത പ്രേം - ടാഗരു പാല്യ
മികച്ച നവാഗത നടൻ - ശിശിർ ബെെക്കാടി & സംഗീത് ശോഭൻ - ഡെയർഡെവിൾ മുസ്തഫ & മാഡ്