വില്ലനോ നായകനോ?
കറപിടിച്ച പല്ലുകളും നിഗൂഢത നിറഞ്ഞ ചിരിയുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍

വില്ലനോ നായകനോ? കറപിടിച്ച പല്ലുകളും നിഗൂഢത നിറഞ്ഞ ചിരിയുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍

മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തില്‍ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റര്‍
Updated on
1 min read

മമ്മൂട്ടിക്ക് ജന്മദിന സമ്മാനമായി ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമായി നിൽക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററില്‍ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തില്‍ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

വില്ലനോ നായകനോ?
കറപിടിച്ച പല്ലുകളും നിഗൂഢത നിറഞ്ഞ ചിരിയുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍
ആർപ്പുവിളികളും ആശംസയുമായി ആരാധകർ; നന്ദി പറഞ്ഞ് മമ്മൂട്ടിയും ദുൽഖറും

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭ്രമയുഗം നിര്‍മിക്കുന്നത് തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ മാത്രം ഒരുക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യത്തെ പ്രൊജക്ട് ആണ് ഭ്രമയുഗം.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷെഹനാദ് ജലാല്‍, എന്നിവരാണ് ക്രിസ്റ്റോ സേവ്യറാണ് സംഗീതമൊരുക്കുന്നത്.

വില്ലനോ നായകനോ?
കറപിടിച്ച പല്ലുകളും നിഗൂഢത നിറഞ്ഞ ചിരിയുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍
കിങ് ഖാൻ ആരാധകരെ കയ്യിലെടുത്ത് 'ജവാൻ'; കയ്യടിപ്പിക്കാൻ പതിവ് അറ്റ്ലി രസക്കൂട്ടുകളും

മെല്‍വി ജെ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ബ്രഹ്‌മയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ചിത്രീകരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന കണ്ണൂര്‍ സക്വാഡ് ആണ് റിലീസിന് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബസൂക്കയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

logo
The Fourth
www.thefourthnews.in