'ബസൂക്ക'- റെഡി ടു റൈഡ്; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടി

'ബസൂക്ക'- റെഡി ടു റൈഡ്; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടി

ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന
Updated on
1 min read

മമ്മൂട്ടി നായകനാകുന്ന ബസൂക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സൂപ്പർതാരം തന്നെയാണ് പുറത്ത് വിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി തയ്യാറെടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും നേരത്തെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിക്കുന്നു' എന്ന അടിക്കുറിപ്പോട് കൂടിയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററില്‍ ബുള്ളറ്റ് മൂടിയിട്ടിരുന്ന തുണി എടുത്തു മാറ്റുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം  ചെയ്യുന്ന ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.  മെയ്യില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ നിര്‍മ്മാണം കമ്പനികളായ സരിഗമാ ഗ്ലോബലും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നുകൊണ്ടാണ്.

സിനിമയില്‍ മമ്മൂട്ടിയോടൊപ്പം സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ ടോം ചാക്കോ, ഗായത്രി അയ്യര്‍, ഈശ്വര്യ മേനോൻ, ദിവ്യ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട. നിമിഷ് രവി ഛായാഗ്രഹം നിര്‍വഹിക്കുന്ന ബസൂക്കയുടെ സംഗീതം ഒരുക്കുന്നത് മിഥുന്‍ മുകുന്ദനാണ്.

logo
The Fourth
www.thefourthnews.in