ജയിലറിൽ നിന്ന് മമ്മൂട്ടി പിൻമാറിയതല്ല; വർമ്മനാക്കേണ്ടെന്ന് തീരുമാനിച്ചത് രജനികാന്തും
നെൽസണും

ജയിലറിൽ നിന്ന് മമ്മൂട്ടി പിൻമാറിയതല്ല; വർമ്മനാക്കേണ്ടെന്ന് തീരുമാനിച്ചത് രജനികാന്തും നെൽസണും

വിനായകനെ നെൽസണ് പരിചയപ്പെടുത്തിയതും മമ്മൂട്ടി
Updated on
1 min read

ജയിലറിൽ നിന്ന് മമ്മൂട്ടി പിൻമാറിയതല്ലെന്ന് സംവിധായകൻ നെൽസൺ ദിലീപ് കുമാറും രജനീകാന്തും. ആദ്യം മമ്മൂട്ടിയെ വില്ലനാക്കാമെന്ന് തീരുമാനിച്ചെങ്കിലും കഥാപാത്രത്തിന്റെ സ്വഭാവവും പശ്ചാത്തലവും പരിഗണിച്ചപ്പോൾ അത്തരമൊരു കഥാപാത്രത്തിലേക്ക് മമ്മൂട്ടിയെ വിളിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നാണ് രജനീകാന്തും നെൽസണും ഓഡിയോ ലോഞ്ചിൽ വെളിപ്പെടുത്തിയത്.

മാത്രമല്ല , മമ്മൂട്ടിയെ വില്ലനാക്കിയാൽ ആക്ഷൻ രംഗങ്ങളിൽ ഉൾപ്പെടെ നായകനും പരിമിതികൾ ഉണ്ടാകും. അത്തരം പരിമിതികളെ കുറിച്ച് ആലോചിച്ചപ്പോൾ രജനീകാന്തും നെൽസണും തമ്മിൽ സംസാരിച്ച് മമ്മൂട്ടിക്ക് പകരം മറ്റൊരാളെ കണ്ടെത്താമെന്ന് തീരുമാനിക്കുകയായിരുന്നു. സാഹചര്യം ബോധ്യപ്പെടുത്തിയപ്പോൾ മമ്മൂട്ടി തന്നെയാണ് വിനായകനെ നെൽസണ് പരിചയപ്പെടുത്തിയത്. അതിന് ശേഷമാണ് വിനായകന്റെ സിനിമകൾ കണ്ടതെന്ന് നെൽസൺ പറയുന്നു . മമ്മൂട്ടിയും രജനീകാന്തും ഒരുമിക്കുന്ന മറ്റൊരു ചിത്രം ആലോചനയിലുണ്ടെന്നും നെൽസൺ വ്യക്തമാക്കി

വർമന്റെ വില്ലൻ വേഷത്തിൽ എത്തേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നുവെന്ന് രജനികാന്ത് പറഞ്ഞതായി വസന്ത് രവിയും പറയുന്നു. എന്നാൽ ഇത്രയും വലിയൊരുതാരത്തെ കൊണ്ടുവന്ന് ഇങ്ങനെ ഒരു കഥാപാത്രം നൽകാൻ വിഷമമുണ്ടെന്ന് രജനികാന്ത് പറഞ്ഞതായും വസന്ത് റെഡ്നൂൽ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി

logo
The Fourth
www.thefourthnews.in