മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തീയേറ്ററുകളിലേക്ക്; ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ്

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തീയേറ്ററുകളിലേക്ക്; ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്
Updated on
1 min read

ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി നായകനാകുന്ന കണ്ണൂർ സ്ക്വാഡ് തീയേറ്ററുകളിലേക്ക്. ചിത്രം ഈ മാസം 28 ന് തീയേറ്ററുകളിലെത്തും. നിരവധി പോലീസ് വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള മമ്മൂട്ടി ASI ജോർജ് മാർട്ടിനായാണ് കണ്ണൂർ സ്ക്വാഡിലെത്തുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലാണ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്.

റോബി വർഗീസ് രാജാണ് സംവിധാനം. ഷാഫിയുടെ കഥയ്ക്ക് ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നിവയ്ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. മുഹമ്മദ് റാഫിലാണ് ഛായാഗ്രഹണം. സുഷിൻ ശ്യാമാണം സംഗീതം.

ജിയോ ബേബി ചിത്രം കാതൽ ആണ് റിലീസിന് റെഡിയായിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. ഒരു പതിറ്റാണ്ടിനുശേഷം തമിഴ്‌ താരം ജ്യോതിക മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണ് കാതൽ. പോൾസൺ സ്കറിയയും ആദർശ് സുകുമാരനും ചേർന്നാണ് തിരക്കഥ. ലാലു അലക്സ്, മുത്തുമണി, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

logo
The Fourth
www.thefourthnews.in