വിജയ്‌യും അജിത്തും വീണ്ടും ? 
പി എസ് സീരിസിന് ശേഷം ഇരുവരും മണിരത്നം ചിത്രത്തിൽ ഒരുമിക്കുമെന്ന് റിപ്പോർട്ട്

വിജയ്‌യും അജിത്തും വീണ്ടും ? പി എസ് സീരിസിന് ശേഷം ഇരുവരും മണിരത്നം ചിത്രത്തിൽ ഒരുമിക്കുമെന്ന് റിപ്പോർട്ട്

1995 ൽ പുറത്തിറങ്ങിയ രാജാവിൻ പാർവയിലെ ആണ് വിജയിയും അജിത്തും ഒരുമിച്ചഭിനയിച്ച ഒരേയൊരു ചിത്രം
Updated on
1 min read

തെന്നിന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. ഏപ്രിലിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. പൊന്നിയിൻ സെൽവൻ സീരിസിന് ശേഷം മണിരത്നം ഒരുക്കുന്ന തമിഴ് ചിത്രത്തിൽ വിജയ് യും അജിത്തും ഒരുമിക്കുമെന്നാണ് റിപ്പോർട്ട് . ഫിലിം കമ്പാനിയനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത് . ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അജിത് ചിത്രം 'മങ്കാത്ത' യിൽ അർജുൻ അവതരിപ്പിച്ച കഥാപാത്രം താൻ സന്തോഷത്തോടെ ചെയ്യുമായിരുന്നു എന്ന് വിജയ് പറഞ്ഞതായി സംവിധായകൻ വെങ്കട് പ്രഭു ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു

1995 ൽ പുറത്തിറങ്ങിയ രാജാവിൻ പാർവയിലെ ആണ് വിജയിയും അജിത്തും ഒരുമിച്ചഭിനയിച്ച ഒരേയൊരു ചിത്രം. അതിനുശേഷം ഇരുവരെയും സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. മുൻപ് പല തവണ നിരവധി സംവിധായകർ രണ്ടുപേരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ അജിത് ചിത്രം 'മങ്കാത്ത' യിൽ അർജുൻ അവതരിപ്പിച്ച കഥാപാത്രം താൻ സന്തോഷത്തോടെ ചെയ്യുമായിരുന്നു എന്ന വിജയ് പറഞ്ഞതായി സംവിധായകൻ വെങ്കട് പ്രഭു ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ ഇരുവർക്കും അനുയോജ്യമായ ഒരു സ്ക്രിപ്റ്റ് കയ്യിലുണ്ടെന്നും 'മങ്കാത്ത 2' ഉടൻ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ പ്രൊജക്റ്റ് നടന്നില്ല. പിന്നീടും ഇത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ വെങ്കട് പ്രഭു ഇതിനെ പൂർണ്ണമായി തള്ളി. സിനിമക്കായി താരങ്ങളെ സമീപിച്ചെന്ന വാർത്തയും അദ്ദേഹം തള്ളി.

വർഷങ്ങൾക്ക് മുൻപ് വിജയ് ചിത്രത്തിന്റെ സെറ്റിൽ നിന്ന് അജിത്ത് ഇറങ്ങി പോയെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇനി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് സാധ്യത കുറവാണെന്നും അജിത്ത് ഒരിക്കൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

വിജയ്‌യും അജിത്തും വീണ്ടും ? 
പി എസ് സീരിസിന് ശേഷം ഇരുവരും മണിരത്നം ചിത്രത്തിൽ ഒരുമിക്കുമെന്ന് റിപ്പോർട്ട്
തുനിവും വാരിസും ഏറ്റെടുത്ത് ആരാധകർ ; ബോക്സ് ഓഫീസിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വംശി പൈടിപ്പളളി സംവിധാനം ചെയ്ത വാരിസ് ആണ് വിജയിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. 11 ദിവസത്തിനിടെ 250 കോടി കളക്ഷന്‍ നേടിയ ചിത്രം ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. ബോണി കപൂർ സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റെ അവസാന ചിത്രം. ഈ വർഷത്തെ പൊങ്കൽ റിലീസായാണ് രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ ' ആണ് വിജയിയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം മികച്ച വിജയം നേടിയതിന് ശേഷമാണ് മണിരത്നത്തിന്റെ പി എസ് ടു പ്രദർശനത്തിനെത്തുന്നത്.

വിജയ്‌യും അജിത്തും വീണ്ടും ? 
പി എസ് സീരിസിന് ശേഷം ഇരുവരും മണിരത്നം ചിത്രത്തിൽ ഒരുമിക്കുമെന്ന് റിപ്പോർട്ട്
ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി
logo
The Fourth
www.thefourthnews.in