ഇനി സംഗീത സംവിധാനമേഖലയിലും; ആദ്യ സിനിമാപാട്ടിൻ്റെ റെക്കോർഡിങ് വീഡിയോ പങ്കുവച്ച് മഞ്ജരി

ഇനി സംഗീത സംവിധാനമേഖലയിലും; ആദ്യ സിനിമാപാട്ടിൻ്റെ റെക്കോർഡിങ് വീഡിയോ പങ്കുവച്ച് മഞ്ജരി

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'ആണ്' എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജരി പാട്ടൊരുക്കിയിരിക്കുന്നത്
Updated on
1 min read

സിനിമാ സംഗീത സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച് ഗായിക മഞ്ജരി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'ആണ്' എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജരി പാട്ടൊരുക്കിയിരിക്കുന്നത്.

ആദ്യമായി സംഗീതസംവിധായിക ആവുന്നതിന്റെ സന്തോഷം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജരി പങ്കുവച്ചിരിക്കുന്നത്. 'മനമൊരു ചിറകായ്' എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ റെക്കോർഡിങ് വീഡിയോ താരം പുറത്തുവിട്ടു.

ഈണം നൽകിയതിനുപുറമെ ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജരിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും മഞ്ജരി തന്നെ. മലയാളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കവിയായ വിജയരാജ മല്ലികയുടേതാണ് വരികൾ. ആദ്യമായാണ് മല്ലികയ്ക്ക് സിനിമയില്‍ പാട്ടെഴുതാനുള്ള അവസരം ലഭിക്കുന്നത്.

മലയാളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കവിയായ വിജയരാജ മല്ലികയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

സജിത മഠത്തിലും നമിത പ്രമോദുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആണ്' നിര്‍മിക്കുന്നത് സിദ്ധാര്‍ഥ് ശിവയും ബി രാകേഷുമാണ്. നടി സജിത മഠത്തിലാണ് ചിത്രത്തിന്റെ തിരക്കഥ. സുധീഷ്, ആശാ അരവിന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മഞ്ജരി പിന്നണിഗാന രംഗത്തെത്തുന്നത്. 2004 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in