തുനിവിന്‌റെ കഥ 
ട്രെയിലറില്‍ തന്നെയുണ്ടെന്ന് മഞ്ജു വാര്യര്‍ ; തോക്ക് പിടിക്കാൻ പഠിപ്പിച്ചത് അജിത്ത്

തുനിവിന്‌റെ കഥ ട്രെയിലറില്‍ തന്നെയുണ്ടെന്ന് മഞ്ജു വാര്യര്‍ ; തോക്ക് പിടിക്കാൻ പഠിപ്പിച്ചത് അജിത്ത്

ആക്ഷൻ രംഗങ്ങൾ പുത്തൻ അനുഭവം ; റിലീസിനായി കാത്തിരിക്കുന്നു
Updated on
1 min read

അജിത്തിന്റെ തുനിവിലെ നായിക ആകുമ്പോൾ, ആക്ഷൻ രംഗങ്ങൾ പുതിയ അനുഭവമായിരുന്നെന്ന് മഞ്ജുവാര്യർ. ആ കഥാപാത്രത്തിലേക്ക് തന്നെ വിളിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത് അജിത്തും സംവിധായകൻ എച്ച് വിനോദുമാണ്. ഇതുപോലെ ഒരു കഥാപാത്രം മുൻപ് ഒരിക്കലും ചെയ്തിട്ടില്ല. തോക്ക് പിടിക്കാൻ പോലും തനിക്ക് അറിയില്ലായിരുന്നു. അജിത്താണ് അത്തരം കാര്യങ്ങൾ പറഞ്ഞു തന്നതെന്നും മഞ്ജു വാര്യർ തമിഴ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ ഭയങ്കര ചമ്മലുണ്ടായിരുന്നു . സുഹൃത്തുകൾ എന്തുപറയുമെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ ട്രെയിലർ കണ്ട എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടെന്നും മഞ്ജു വ്യക്തമാക്കി

ചിത്രത്തിന്റെ സസ്പെൻസ് പോകുമെന്നതിനാൽ കൂടുതൽ പറയാനാകില്ല. പക്ഷെ ചിത്രത്തിന്റെ കഥ ട്രെയിലറിലുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു . വാരിസും തുനിവും ഒരേ ദിവസം എത്തുമ്പോൾ രണ്ടും സിനിമയും വിജയിക്കണമെന്നാണ് ആഗ്രഹം. അജിത്തിനും അതെ ആഗ്രഹമാണുള്ളതെന്നാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളതെന്നും മഞ്ജു വാര്യർ പറഞ്ഞു

എന്‌റെ യാത്രകളോടുള്ള ഇഷ്ടം മനസിലാക്കിയാണ് അജിത്ത് ഹിമാലയന്‍ യാത്രയ്ക്ക് ക്ഷണിച്ചത്. യാത്രകളിൽ സുരക്ഷ നിർബന്ധം പിടിക്കുന്ന ആളാണ് അജിത്തെന്നും മഞ്ജു പറയുന്നു

തുനിവ് അടുത്ത ബുധനാഴ്ചയാണ് തീയേറ്ററുകളിലെത്തുക. ട്രെയിലറിലെ അജിത്തിന്റെയും മഞ്ജുവിന്റെയും പ്രകടനം കണ്ട ആരാധകരും ആവേശത്തിലാണ്

logo
The Fourth
www.thefourthnews.in