എന്തായിരുന്നു ആ കഥ? ഇന്നസെന്റ് പറഞ്ഞ് പൂർത്തിയാക്കാതെ പോയ കഥ ഓർമ്മിച്ച് മഞ്ജു വാര്യർ

എന്തായിരുന്നു ആ കഥ? ഇന്നസെന്റ് പറഞ്ഞ് പൂർത്തിയാക്കാതെ പോയ കഥ ഓർമ്മിച്ച് മഞ്ജു വാര്യർ

വികാരനിര്‍ഭരമായി മഞ്ജു വാര്യരുടെ പോസ്റ്റ്
Updated on
1 min read

മണിച്ചിത്രത്താഴിട്ട് പൂട്ടിയ ചില രഹസ്യ കഥകളിലേക്കു പോലും ഇന്നസെന്റ് തന്നെ കൂട്ടികൊണ്ടുപോയി, ഇന്നസെന്റിനെ വിയോഗത്തില്‍ വികാര നിര്‍ഭരമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏത് കടലിനക്കരയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തിയ ഇന്നസെന്റിനെ കുറിച്ചാണ് വിഷമത്തോടെ താരം എഴുതിയത്. ജീവിതത്തില്‍ സങ്കീര്‍ണതകളിലും തനിക്കൊപ്പം നിന്നയാളാണെന്നും മഞ്ജുവാര്യർ കുറിച്ചു.

അസുഖത്തെ പോലും തമാശയായി കണ്ട ഇന്നസെന്റിനെ അവസാനമായി കണ്ടതും സംസാരിച്ചതും . പറയാന്‍ വന്ന കഥ പാതി വഴിയില്‍ മുറിഞ്ഞു പോയതുമൊക്കെ മഞ്ജു എഴുതി. അസുഖമാണെന്നറിഞ്ഞ് ചാലക്കുടിയിലെ വീട്ടിലെത്തിയപ്പോൾ തന്റെ മുന്നില്‍ അവശത മറന്നു ചിരിച്ച ഇന്നസെന്റിനെ ഓര്‍ക്കുകയായിരുന്നു താരം .

എന്തായിരുന്നു ആ കഥ? ഇന്നസെന്റ് പറഞ്ഞ് പൂർത്തിയാക്കാതെ പോയ കഥ ഓർമ്മിച്ച് മഞ്ജു വാര്യർ
ഇന്നസെന്റിന് വിട പറഞ്ഞ് നാട്: വിലാപയാത്രയായി ജന്മനാട്ടിലേക്ക്, അനുശോചിച്ച് പ്രധാനമന്ത്രി

പോസ്റ്റിന്റെ പൂര്‍ണരൂപം

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്‍. മണിക്കൂറുകള്‍ നീളും വര്‍ത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തി. ചില നേരങ്ങളില്‍ ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്‌നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഒടുവില്‍, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോണ്‍ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോള്‍പ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന്‍ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന്‍ അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല

എന്തായിരുന്നു ആ കഥ? ഇന്നസെന്റ് പറഞ്ഞ് പൂർത്തിയാക്കാതെ പോയ കഥ ഓർമ്മിച്ച് മഞ്ജു വാര്യർ
ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം; സംസ്കാരം നാളെ

ഇന്നസെൻ്റിനെ പിന്നിലിരുത്തി സ്കൂട്ടറോടിക്കുന്ന പടവും മഞ്ജു വാര്യർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

'ഹൗ ഓൾഡ് ആർ യു' ന് പിന്നാലെ ഇറങ്ങിയ 'എന്നും എപ്പോഴും 'എന്ന സിനിമയില്‍ മഞ്ജുവാര്യക്കൊപ്പം ഇന്നസെന്റും അഭിനയിച്ചിരുന്നു.ഒരിടവേളയ്ക്ക് ശേഷം രണ്ട്പേരും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു അത്.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് ഇന്നസെന്റ് മരിച്ചത്. കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു.

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പൊതുദർശനത്തിൽ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. നാളെ  രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

logo
The Fourth
www.thefourthnews.in