'മഞ്ഞുമ്മലിലെ ഓരോ രംഗവും
വിവരിച്ചു, സിനിമാ അറിവുകള്‍ കേട്ട് ഞെട്ടി'; രജിനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവച്ച് ചിദംബരം

'മഞ്ഞുമ്മലിലെ ഓരോ രംഗവും വിവരിച്ചു, സിനിമാ അറിവുകള്‍ കേട്ട് ഞെട്ടി'; രജിനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവച്ച് ചിദംബരം

രജിനികാന്തിന്റെ വീട്ടിലെ ആതിഥ്യ മര്യാദയെക്കുറിച്ചും ചിദംബരം വാചാലനായി.
Updated on
2 min read

മഞ്ഞുമ്മല്‍ ബോയ്‌സിലെ താരങ്ങളെ രജിനികാന്ത് വീട്ടിലേക്ക് ക്ഷണിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തമിഴകം ഏറ്റെടുത്ത മഞ്ഞുമ്മല്‍ ബോയ്‌സിനെ കമലഹാസനും ഉദയനിധി സ്റ്റാലിനുമടക്കമുള്ളവര്‍ അഭിനന്ദിച്ചു കൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. രജിനികാന്ത്, താരത്തിന്റെ വീട്ടിലേക്ക് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനെയും അഭിനേതാക്കളെയും ക്ഷണിച്ചത് സമൂഹമാധ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്സ് അംഗങ്ങള്‍ക്കൊപ്പം രജനീകാന്ത്
മഞ്ഞുമ്മല്‍ ബോയ്സ് അംഗങ്ങള്‍ക്കൊപ്പം രജനീകാന്ത്

എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിലെ മുഴുവന്‍ താരങ്ങളും ആ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നില്ല, ഇതില്‍ വ്യക്തത വരുത്തുകയാണ് സംവിധായകന്‍ ചിദംബരം. രജിനികാന്തിനെ സന്ദര്‍ശിക്കണമെന്ന ഫോണ്‍ കോള്‍ വന്നപ്പോള്‍ പെട്ടെന്ന് തന്നെ പോയി കാണുകയായിരുന്നുവെന്നും അതുകൊണ്ടാണ് മുഴുവൻ ടീമംഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കാതിരുന്നതെന്നും ചിദംബരം പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'മഞ്ഞുമ്മലിലെ ഓരോ രംഗവും
വിവരിച്ചു, സിനിമാ അറിവുകള്‍ കേട്ട് ഞെട്ടി'; രജിനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവച്ച് ചിദംബരം
'കുടികാര പൊറുക്കികളിന്‍ കൂത്താട്ടം'; മഞ്ഞുമ്മൽ ബോയ്‌സിനേയും മലയാളികളെയും അധിക്ഷേപിച്ച് തിരക്കഥാകൃത്ത് ജയമോഹൻ

സിനിമയുടെ യുവ ടീമിനെ കണ്ട് അദ്ദേഹം അമ്പരന്നുവെന്നും സിനിമയുടെ ഓരോ രംഗങ്ങളും വിവരിച്ച് കൊണ്ട് സിനിമയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുവെന്നും ചിദംബരം പറഞ്ഞു. മിക്ക ഭാഷയിലെയും സിനിമകള്‍ നിരന്തരം കാണുന്ന രജിനികാന്ത് മലയാളം സിനിമകളോടുള്ള ഇഷ്ടം പങ്കുവച്ചെന്നും താരത്തിന്റെ സിനിമാ അറിവുകള്‍ കേട്ട് താന്‍ ഞെട്ടിയെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

രജിനികാന്തിന്റെ വീട്ടിലെ ആതിഥ്യ മര്യാദയെക്കുറിച്ചും ചിദംബരം വാചാലനായി. ഒരു മുതിര്‍ന്ന നടന്‍ എന്ന രീതിയില്‍ യുവ ടീമംഗങ്ങളോട് അദ്ദേഹം സൗഹൃദപരമായി പെരുമാറിയെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തെലുങ്ക് റിലീസിന് അദ്ദേഹം ആശംസകളും അറിയിച്ചു.

'മഞ്ഞുമ്മലിലെ ഓരോ രംഗവും
വിവരിച്ചു, സിനിമാ അറിവുകള്‍ കേട്ട് ഞെട്ടി'; രജിനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവച്ച് ചിദംബരം
'ഏതുതരം ത്രില്ലറിലും ഡ്രാമയും ഇമോഷനും വേണം, അതാണ് മനുഷ്യ മനസിനെ സ്വാധീനിക്കുക'

തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയന്‍ ഷൂട്ടിങ് ഇടവേളയില്‍ വീട്ടിലെത്തിയപ്പോഴാണ് രജിനികീകാന്ത് മഞ്ഞുമ്മല്‍ ബോയ്‌സിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. നേരത്തെ സിനിമ കണ്ട് രജിനികാന്ത് ഫോണില്‍ വിളിച്ച് അഭിന്ദനം അറിയിച്ചിട്ടുമുണ്ട്. ചിദംബരത്തിനൊപ്പം അഭിനേതാക്കളായ ഗണപതി, ചന്തു സലീം കുമാര്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് രജനീകാന്തിന്റ ക്ഷണം സ്വീകരിച്ചെത്തിയത്.

ആഗോള തലത്തില്‍ 200 കോടിയിലധികം കളക്ഷന്‍ നേടി മുന്നോട്ട് പോകുകയാണ് സിനിമ. മലയാളികളെ പോലെ തന്നെ തമിഴ്‌നാട്ടുകാരും സിനിമയെ നെഞ്ചിലേറ്റിയിരുന്നു. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ പറയുന്നത്. ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in