മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട്  പോലീസ് അടിച്ചോ?; അന്വേഷണത്തിന് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്

മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് അടിച്ചോ?; അന്വേഷണത്തിന് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്

വിഷയത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തരസെക്രട്ടറി പി അമുദ തമിഴ്‌നാട് ഡിജിപിക്ക് നിർദ്ദേശം നൽകി
Updated on
1 min read

കൊടേക്കനാലില്‍ വിനോദ സഞ്ചാരികളായി എത്തി അപകടത്തില്‍പ്പെട്ട 'മഞ്ഞുമ്മല്‍ ബോയ്സിനെ' തമിഴ്‌നാട് പോലീസ് മര്‍ദിച്ചോ എന്നതില്‍ അന്വേഷണം. ദക്ഷിണേന്ത്യയില്‍ വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ പറഞ്ഞ 'യഥാര്‍ഥ' സംഭവങ്ങള്‍ പോലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. സിനിമയില്‍ പറയുന്നത് പോലെ സഹായം തേടിയെത്തിയ യുവാക്കളെ പോലീസ് മര്‍ദിച്ചോ എന്നതാണ് പോലീസ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കുന്നത്. റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മുന്‍ അംഗവും തമിഴ്നാട് കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ സ്വദേശിയുമായ വി ഷിജു എബ്രഹാം നല്‍കിയ പരാതിയിലാണ് നടപടി.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ആഭ്യന്തരസെക്രട്ടറി പി അമുദ തമിഴ്നാട് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നും മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട്  പോലീസ് അടിച്ചോ?; അന്വേഷണത്തിന് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്
അല്ലുവിനെ മല്ലുവാക്കിയ ചിത്രം; 'ആര്യ'യുടെ ഇരുപത് വർഷം

2006 ലാണ് ഏറണാകുളം മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് ഒരുപറ്റം യുവാക്കൾ തമിഴ്‌നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്. പിന്നീട് സംഘത്തിൽ ഉണ്ടായിരുന്ന സുഭാഷ് ഗുണാ കേവ് എന്നറിയപ്പെടുന്ന സ്ഥലത്ത് കുഴിയിൽ വീഴുകയായിരുന്നു. തുടർന്ന് പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും സഹായത്തോടെ 120 അടിയോളം ആഴമുള്ള ഗുഹയിൽ സംഘത്തിൽ ഉണ്ടായിരുന്ന സിജു തന്നെ കുഴിയിൽ ഇറങ്ങി സുഭാഷിനെ രക്ഷിക്കുകയായിരുന്നു.

സുഭാഷ് കുഴിയിൽ വീണതിന് പിന്നാലെ സമീപത്തെ പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർത്ഥിച്ച് ചെന്നൈങ്കിലും യുവാക്കൾ മനപ്പൂർവം ഒരാളെ കൊലപ്പെടുത്തി കുഴിയിൽ ഇട്ടതാണെന്ന തരത്തിലായിരുന്നു പോലീസ് പെറുമാറിയതെന്ന് പിന്നീട് യുവാക്കൾ തുറന്നുപറഞ്ഞിരുന്നു.

സിനിമയിൽ യഥാർത്ഥത്തിൽ നടന്നതിനെക്കാൾ കുറച്ച് കാര്യങ്ങൾ മാത്രമാണ് കാണിച്ചതെന്നും എല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ പോലീസ് കൈക്കൂലി വാങ്ങിയിരുന്നെന്നും യഥാർഥ മഞ്ഞുമ്മൽ ബോയ്‌സ് പിന്നീട് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട്  പോലീസ് അടിച്ചോ?; അന്വേഷണത്തിന് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്
30 ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ എക്‌സ്പ്രസ്; മറ്റുള്ളവർക്ക് അന്ത്യശാസനം

വർഷങ്ങൾക്ക് ശേഷം ചിദംബരമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തത്. ആഗോളതലത്തിൽ 200 കോടിയോളം രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in