'അച്ഛനെ ശരിയായി മനസ്സിലാക്കാതെ സംസാരിച്ച കുട്ടി', തേവർ മകനെക്കുറിച്ചുളള  പരാമർശത്തില്‍ വിശദീകരണവുമായി മാരി സെൽവരാജ്

'അച്ഛനെ ശരിയായി മനസ്സിലാക്കാതെ സംസാരിച്ച കുട്ടി', തേവർ മകനെക്കുറിച്ചുളള പരാമർശത്തില്‍ വിശദീകരണവുമായി മാരി സെൽവരാജ്

മാമന്നന്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മാരി സെല്‍വരാജ് പറഞ്ഞ കാര്യങ്ങളിലാണ് വിമര്‍ശനം ഉയരുന്നത്. കമല്‍ഹാസനും വേദിയില്‍ ഉള്ളപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം.
Updated on
1 min read

കമല്‍ഹാസന്‍ നായകനായ തേവര്‍ മകന്‍ ചിത്രത്തെ കുറിച്ചുളള വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ മാരി സെല്‍വരാജ്. അച്ഛനും മകനും തമ്മിലുള്ള ദേഷ്യമാണ് സംസാരത്തിൽ സംഭവിച്ചത്. ദേഷ്യത്തിൽ വീട്ടിൽ നിന്നിറങ്ങിയ കുട്ടി അച്ഛനെ ശരിയായി മനസ്സിലാക്കാതെ സംസാരിച്ച നിമിഷമായാണ് താൻ ഇതിനെ കാണുന്നതെന്നും മാരി സെൽവരാജ് പറഞ്ഞു.

തമിഴ് സിനിമയിൽ മാമന്നൻ കണ്ട ഒരേയൊരു വ്യക്തി കമലഹാസനാണെന്നും അദ്ദേഹത്തോടൊപ്പം ആ സിനിമ കണ്ടപ്പോൾ ഞാൻ എത്ര വികാരാധീനനായിരുന്നുവെന്ന് അദ്ദേഹത്തിനും എനിക്കും മാത്രമേ അറിയൂ എന്നും മാരി പറഞ്ഞു. എന്റെ സിനിമ കണ്ട് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞതും എന്റെ കൈപിടിച്ച് അഭിനന്ദിച്ചതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. സിനിമയെക്കുറിച്ച് ഞാൻ വേദിയിൽ സംസാരിക്കാൻ പോകുമ്പോൾ ഞാൻ എത്രമാത്രം വികാരാധീനനാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും മാരി പറഞ്ഞു. 13 വർഷം മുമ്പ് കമൽഹാസന് എഴുതിയ കത്ത് ദേഷ്യത്തോടെയാണ് എഴുതിയതെന്നും അന്ന് തനിക്ക് വായനാ ശീലം ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അച്ഛനെ ശരിയായി മനസ്സിലാക്കാതെ സംസാരിച്ച കുട്ടി', തേവർ മകനെക്കുറിച്ചുളള  പരാമർശത്തില്‍ വിശദീകരണവുമായി മാരി സെൽവരാജ്
പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ; മാമന്നൻ ട്രെയിലർ എത്തി

മാമന്നന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് കമൽ ഹാസൻ നായകനായെത്തിയ തേവർ മകനെക്കുറിച്ച് മാരി സെൽവരാജ് പറഞ്ഞത്. എന്നാൽ ഇത് പിന്നെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തേവർ മകൻ ആദ്യമായി കാണുന്ന സമയത്ത് സിനിമ ശരിയാണോ തെറ്റാണോ എന്ന് തനിക്ക് മനസ്സിലായില്ലെന്നായിരുന്നു മാരി സെൽവരാജ് പറഞ്ഞത്. കമൽ ഹാസനും വേദിയിൽ ഉള്ളപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം.

'മാമന്നൻ ചെയ്യാൻ തേവർ മകനും ഒരു കാരണമായി. കർണൻ ചെയ്യുന്നതിന് മുൻപും പരിയേറും പെരുമാൾ ചെയ്യുന്നതിന് മുൻപും മാമന്നൻ ചെയ്യുന്നതിന് മുൻപും തേവർ മകൻ കണ്ടു. ഇന്ന് തേവർ മകൻ ഒരു മാസ്റ്റർപീസ് ആയി കണക്കാക്കപ്പെടുന്നു. എല്ലാ സംവിധായകരും അവരുടെ സിനിമകൾ ചെയ്യുന്നതിന് മുമ്പ് ഈ ചിത്രം കാണുമായിരുന്നു. ഞാനും അതുതന്നെ ചെയ്തു. ആദ്യം സിനിമ കണ്ടപ്പോൾ ഞാൻ ധർമ്മസങ്കടത്തിലായി. തേവർ മകനിൽ പൊസിറ്റിവും നെ​ഗറ്റീവുമുണ്ട്. അതേ സമയം ആ സിനിമയുടെ ഉള്ളടക്കം എന്നിലുണ്ടാക്കിയ വേദന തീവ്രമായിരുന്നു. സിനിമ ശരിയോ തെറ്റോ എന്ന് എനിക്ക് മനസ്സിലായില്ല. ഈ പ്ലോട്ടിൽ എന്റെ അച്ഛൻ ഇരുന്നാൽ എങ്ങനെയിരിക്കുമെന്ന് ഞാൻ ആലോചിച്ചു. ഇത് എന്റെ അപ്പാക്ക് വേണ്ടി പണിത സിനിമ കൂടിയാണ്. തേവർ മ​കനിൽ വടിവേലു അവതരിപ്പിച്ച ഇസൈക്കി ഇതിൽ മാമന്നനനാണ്', മാരി സെൽവരാജ് പറഞ്ഞു.

'അച്ഛനെ ശരിയായി മനസ്സിലാക്കാതെ സംസാരിച്ച കുട്ടി', തേവർ മകനെക്കുറിച്ചുളള  പരാമർശത്തില്‍ വിശദീകരണവുമായി മാരി സെൽവരാജ്
തമിഴകത്തിനാവശ്യം രാഷ്ട്രീയ സിനിമകള്‍ ; തുറന്ന് പറഞ്ഞ് മന്ത്രി ഉദയനിധി സ്റ്റാലിന്‍

പുരോഗമനപരമായ രാഷ്ട്രീയ നിലപാടുകൾ അവഗണിച്ചുകൊണ്ട് ജാതി അതിക്രമങ്ങളെയും ജാതീയ ആചാരങ്ങളെയും മഹത്വവൽക്കരിക്കുന്ന തേവർ മകൻ പോലൊരു സിനിമ എന്തുകൊണ്ട് കമൽഹാസൻ ചെയ്തുവെന്ന് മാരി സെൽവരാജ് കത്തിലൂടെ അദ്ദേഹത്തോട് ചോദിച്ചിരുന്നു. കമൽ ഹാസൻ തിരക്കഥയും നിർമാണവും നിർവഹിച്ച തേവർ മകൻ 1992-ൽ ഭരതനാണ് സംവിധാനം ചെയ്തത്.

logo
The Fourth
www.thefourthnews.in