മാർട്ടിൻ സ്കോർസേസി
മാർട്ടിൻ സ്കോർസേസി

യേശുവിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസേസി

വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ശേഷമാണ് സ്കോർസേസിയുടെ പ്രഖ്യാപനം
Updated on
1 min read

യേശു ക്രിസ്തുവിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസേസി. വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ശേഷമാണ് സ്കോർസേസിയുടെ പ്രഖ്യാപനം. മാർപാപ്പയുടെ ആവശ്യപ്രകാരമാണ് യേശുവിന്റെ ചിത്രം നിർമിക്കുന്നതെന്നും ശനിയാഴ്ച അദ്ദേഹം പറഞ്ഞു.

സ്കോർസേസിയുടെ അടുത്ത ചിത്രം യേശുവിനെ കുറിച്ചുള്ളതാകുമെന്നും സൂചനയുണ്ട്. സ്കോർസേസിയും ഭാര്യ ഹെലൻ മോറിസും ശനിയാഴ്ചയാണ് വത്തിക്കാനിൽ റോം കോൺഫറൻസ് എന്ന ഹ്രസ്വ സ്വകാര്യ സദസിനിടെ മാർപാപ്പയെ കണ്ടത്.

ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ 'കില്ലേഴ്‌സ് ഓഫ് ദ ഫ്ലവർ മൂൺ' എന്ന ചിത്രത്തിന്റെ പ്രീമിയറിന് ശേഷം ഇറ്റലി സന്ദർശിക്കുകയായിരുന്നു ഐതിഹാസിക സംവിധായകൻ. ലിയോനാർഡോ ഡികാപ്രിയോ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ റോബർട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്‌സ്റ്റോൺ, ജെസ്സി പ്ലെമൺസ് എന്നിവരാണുള്ളത്. ഡേവിഡ് ഗ്രാൻന്റെ 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

logo
The Fourth
www.thefourthnews.in