മിന്നൽ മുരളി യൂണിവേഴ്സിന് വിലക്ക്; നിർമാതാവ് സോഫിയ പോളിന് തിരിച്ചടി

മിന്നൽ മുരളി യൂണിവേഴ്സിന് വിലക്ക്; നിർമാതാവ് സോഫിയ പോളിന് തിരിച്ചടി

മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളായ അരുൺ അനിരുദ്ധൻ ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ ഹർജി പരിഗണിച്ച എറണാകുളം ജില്ലാ കോടതിയുടേതാണ് വിധി
Updated on
1 min read

ടോവിനോ തോമസിൻ്റെ ഹിറ്റ് ചിത്രം മിന്നൽ മുരളിയിലെ കഥപാത്രങ്ങളെ ഉപയോഗിച്ച് നിർമിക്കാനിരുന്ന മിന്നൽ മുരളി യൂണിവേഴ്സ് വിലക്കി കോടതി. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളായ അരുൺ അനിരുദ്ധൻ ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ ഹർജി പരിഗണിച്ച എറണാകുളം ജില്ലാ കോടതിയുടേതാണ് വിധി.

മിന്നൽ മുരളിയിലെ കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് ഉൾപ്പെടെ വിവിധ കഥാപാത്രങ്ങളെ ഉൾപ്പെടെത്തി പല സിനിമകൾ ചേരുന്ന മിന്നൽ മുരളി യൂണിവേഴ്സ് നേരത്തെ നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു.

ഈ സീരിസിലെ ആദ്യ ചിത്രമായ ധ്യാൻ ശ്രീനിവാസൻ്റെ ഡിറ്റക്ടീവ് ഉജ്ജ്വല ൻ്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് ഇതിന് പിന്നാലെയാണ് മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകൾ കോടതിയെ സമീപിച്ചത്. മിന്നൽ മുരളി യൂണിവേഴ്സ് കോടതി വിലക്കിയതോടെ ധ്യാൻ ചിത്രവും പ്രതിസന്ധിയിലായി.

മിന്നൽ മുരളി യൂണിവേഴ്സിന് വിലക്ക്; നിർമാതാവ് സോഫിയ പോളിന് തിരിച്ചടി
അമ്മ പിരിച്ചുവിടുമോ? പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഫെഫ്കയെ സമീപിച്ച് താരങ്ങൾ

ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർ സി ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, കലാസംവിധാനം- അബ്ദുല്ല കോയ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരായിരുന്നു.

logo
The Fourth
www.thefourthnews.in