ടോം ക്രൂസിന്റെ  മിഷൻ ഇംപോസിബിളിന് ഇന്ത്യയിൽ
റെക്കോർഡ് നേട്ടം; ആഗോളതലത്തിൽ 
 239 ദശലക്ഷം ഡോളർ

ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിളിന് ഇന്ത്യയിൽ റെക്കോർഡ് നേട്ടം; ആഗോളതലത്തിൽ 239 ദശലക്ഷം ഡോളർ

ജൂലൈ 12നാണ് ചിത്രം തിയറ്ററുകളിലെത്തിയത്
Published on

ഹോളിവുഡ് സിനിമകളിൽ ആക്ഷൻ ​ഗണത്തിൽ വരുന്ന ചിത്രങ്ങളുടെ മുഖം ആരെന്ന് ചോദിച്ചാൽ, അതിന് ഒരൊറ്റ പേരെ ഉണ്ടാകൂ, ടോം ക്രൂസ്. ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് അദ്ദേഹം. ബി​ഗ് സ്ക്രീനിൽ ടോം ക്രൂസ് നടത്തുന്ന സാഹസികത കണ്ടിരിക്കുന്ന ആരാധകർക്കും സിനിമാ ആസ്വാദകർക്കും ദൃശ്യവിരുന്നൊരുക്കിയാണ് താരം വീണ്ടുമെത്തിയിരിക്കുന്നത്. 2018 ൽ പുറത്തെത്തിയ മിഷൻ ഇംപോസിബിൾ ഫാൾഔട്ടിൻറെ സീക്വലും മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമായ മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് ഒന്ന് തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

ടോം ക്രൂസിന്റെ  മിഷൻ ഇംപോസിബിളിന് ഇന്ത്യയിൽ
റെക്കോർഡ് നേട്ടം; ആഗോളതലത്തിൽ 
 239 ദശലക്ഷം ഡോളർ
'ഇപ്പോള്‍ ഞാനാണ് മരണം, ലോകത്തിന്റെ വിനാശകന്‍'; ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമറും ഭഗവത് ഗീതയും തമ്മിലുള്ള ബന്ധമെന്ത്?

ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ, ഇന്ത്യയിൽ നിന്നും മികച്ച നേട്ടമാണ് എംഐ 7ന് ലഭിച്ചിരിക്കുന്നത്. വാരാന്ത്യത്തിൽ, ഇന്ത്യയിൽ നിന്നുമാത്രം 73.50 കോടി രൂപയുടെ വമ്പൻ കളക്ഷനാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ മിഷൻ ഇംപോസിബിൾ സീരിയസിലെ ഇന്ത്യയിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമായി എംഐ 7 മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ തിയറ്ററുകളിലെത്തിയ ഹോളിവുഡ് ചിത്രങ്ങളിൽ വച്ച് മികച്ച നേട്ടമാണ് ടോം ക്രൂസ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആറും ഏഴും ദിവസങ്ങളിൽ ചിത്രത്തിന് നേരിയ തോതിൽ ഇടിവ് സംഭവിച്ചെങ്കിലും 100 കോടിയിലധികം രൂപ ചിത്രത്തിന് ഇന്ത്യയിൽ നിന്നും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ടോം ക്രൂസിന്റെ  മിഷൻ ഇംപോസിബിളിന് ഇന്ത്യയിൽ
റെക്കോർഡ് നേട്ടം; ആഗോളതലത്തിൽ 
 239 ദശലക്ഷം ഡോളർ
വമ്പൻ റിലീസിനൊരുങ്ങി പ്രഭാസിന്റെ സലാർ; ലോകത്താകെ അയ്യായിരത്തിലേറെ സ്ക്രീനുകളിൽ പ്രദർശനം

അതേസമയം, മിഷൻ ഇംപോസിബിളിന് ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ 239 ദശലക്ഷം ഡോളർ നേട്ടമാണ് ഇതുവരെ നേടാൻ കഴിഞ്ഞിരിക്കുന്നത്. 2021 സെപ്റ്റംബറിൽ നോർവേ, യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടക്കമുളള ലൊക്കേഷനുകളിൽ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. 2000ത്തിൽ തീയേറ്ററുകളിലെത്തിയ മിഷൻ: ഇംപോസിബിൾ 2വിനു ശേഷം ജെജെ അബ്രാം ഉൾപ്പെടാത്ത പരമ്പരയിലെ ആദ്യ ചിത്രമാണിത്. 2006ൽ റിലീസ് ചെയ്ത മിഷൻ : ഇംപോസിബിൾ III ന് ശേഷം ബാഡ് റോബോട്ട് പ്രൊഡക്ഷൻസ് നിർമ്മിക്കാത്ത പരമ്പരയിലെ ആദ്യ സിനിമ കൂടിയാണിത്. മാത്രമല്ല, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഫ്രാഞ്ചൈസിയിലെ ഏറ്റവും ചെലവേറിയതുമായ സിനിമയാണിത്. 290 മില്യണ്‍ ഡോളര്‍ (2388 കോടി രൂപ) ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ്.

ടോം ക്രൂസിന്റെ  മിഷൻ ഇംപോസിബിളിന് ഇന്ത്യയിൽ
റെക്കോർഡ് നേട്ടം; ആഗോളതലത്തിൽ 
 239 ദശലക്ഷം ഡോളർ
ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്; ജോൺ സീനയ്ക്കും ഇദ്രിസ് എൽബയ്ക്കുമൊപ്പം പ്രിയങ്ക ചോപ്ര, പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ച് താരം

മിഷൻ ഇംപോസിബിൾ സിരീസിലെ റോഗ് നേഷൻ, ഫാൾഔട്ട്, ജാക്ക് റീച്ചർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ക്രിസ്റ്റഫർ മക് ക്വാറിയാണ് മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് ഒന്നിന്റെ സംവിധാനവും സഹ രചനയും ഒരുക്കിയിരിക്കുന്നത്. ഐഎംഎഫ് ഏജൻറ് എഥാൻ ഹണ്ട് ആയി ടോം ക്രൂസ് എത്തുന്ന ആക്ഷൻ സ്പൈ ചിത്രത്തിൽ ഹെയ്‌ലി അറ്റ്‌വെൽ, വിംഗ് റേംസ് , സൈമൺ പെഗ്, റെബേക്ക ഫെർഗൂസൺ, വനേസ കിർബി, ഇസായ് മൊറേൽസ്, പോം ക്ലെമെന്റീഫ്, മരിയേല ഗാരിഗ, ഹെൻറി സെർണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ടോം ക്രൂസിന്റെ  മിഷൻ ഇംപോസിബിളിന് ഇന്ത്യയിൽ
റെക്കോർഡ് നേട്ടം; ആഗോളതലത്തിൽ 
 239 ദശലക്ഷം ഡോളർ
ഫാൻ്റസി മുതൽ ത്രില്ലർ വരെ... കാണാം പുതിയ ഹോളിവുഡ് ചിത്രങ്ങൾ

ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷൻ വിവരം

ഒന്നാം ദിവസം - 12.25 കോടി

രണ്ടാം ദിവസം - 8.75 കോടി

മൂന്നാം ദിവസം - 9.25 കോടി

നാലാം ദിവസം - 16.25 കോടി

അഞ്ചാം ദിവസം - 17.50 കോടി

ആറാം ദിവസം - 5 കോടി

ഏഴാം ദിവസം - 4.50 കോടി

ആകെ 7 ദിവസം കൊണ്ട് 73.50 കോടി രൂപ

സ്കൈഡാന്‍സും ടിസി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ വിതരണം പാരമൗണ്ട് പിക്ചേഴ്സ് ആണ്. ജൂലൈ 12നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഫ്രേസര്‍ ടഗാര്‍ട്ട് ഛായാഗ്രഹണവും എഡ്ഡി ഹാമില്‍ട്ടണ്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലോണ്‍ ബാല്‍ഫെയാണ്.

logo
The Fourth
www.thefourthnews.in