കീരവാണിക്ക് ആദരം അർപ്പിച്ച് കാർപെന്റേഴ്സ് ; കണ്ണുനിറഞ്ഞ് കീരവാണി
ഓസ്കറിലൂടെ ലോക നെറുകിലെത്തിയ കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും 'ടോപ്പ് ഓഫ് ദ വേൾഡ്' എന്ന ഹിറ്റ് ഗാനം വീണ്ടും പാടി ആദരം അർപ്പിച്ച് റിച്ചാർഡ് കാർപെന്റർ. പാട്ടിന്റെ വരികൾ അഭിനന്ദനം അറിയിക്കുന്നതിനായി മാറ്റി പാടിയാണ് റിച്ചാര്‍ഡ് ആദരം അർപ്പിച്ചത് .
''വീ ആര്‍ ദ ടോപ് ഓപ് ദി വേള്‍ഡ്
ഫോര്‍ യുവര്‍ വിന്നിംഗ് ക്രിയേഷന്‍
ആന്‍ഡ് വി ഹോപ്പ് യൂ ക്‌നോ ഹൗ പ്രൗഡ് ഓഫ് യൂ വീ ആര്‍
യൂ ആര്‍ ദി ബെസ്റ്റ് ദെയര്‍ ഈസ് എറൗണ്ട്
ആന്റ് വീ ഹോപ് യൂ ക്‌നോ ഇറ്റ്'
എന്നായിരുന്നു കീരവാണിക്കായി റിച്ചാർഡിൻ്റെ പുതിയ വരികള്‍.
'നിങ്ങളുടെ മനോഹരമായ ഗാനം കൊണ്ട് ഞങ്ങളാണ് ലോകത്തിന്റെ നെറുകയില്‍ നില്‍കുന്നത്. നിങ്ങളെ കുറിച്ച് ഞങ്ങള്‍ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലോകത്തില്‍ ഏറ്റവും മികച്ചത് നിങ്ങളാണ്. അത് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നു' വെന്നാണ് വരികളുടെ അര്‍ത്ഥം.
'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. പ്രപഞ്ചത്തില്‍ നിന്നും ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനം' എന്നാണ് കീരവാണിയുടെ മറുപടി
തുടര്‍ന്ന് രാജമൗലിയും വീഡിയോയ്ക്ക് താഴെ വികാര നിര്‍ഭരമായ വാക്കുകള്‍ പങ്കുവച്ചു. 'സന്തോഷം കൊണ്ട് കണ്ണുനീര്‍ അടക്കാന്‍ കീരവാണിക്ക് സാധിക്കുന്നില്ല. എന്റെ കുടുംബത്തിന് മറക്കാനാവാത്ത നിമിഷമാണിത്. വളരെ നന്ദി' രാജമൗലി കുറിച്ചു
മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ, കാർപെന്റേഴ്സ് ബാൻഡിന്റെ സംഗീതം കേട്ട് വളർന്ന ബാല്യകാലത്തെ കുറിച്ച് കീരവാണി വേദിയിൽ സംസാരിച്ചിരുന്നു.
കാര്‍പെന്റേഴ്സ് ബാൻഡിന്റെ ഗാനങ്ങള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഞാന്‍ ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു'' എന്നായിരുന്നു കീരവാണിയുടെ വാക്കുകള്‍. കൂടാതെ കാര്‍പെന്റേഴ്സിന്റെ ഹിറ്റ് ആൽബമായ ടോപ് ഓഫ് ദ വേള്‍ഡ്'' സ്വന്തം വരികളില്‍ ആലപിച്ചു കൊണ്ടായിരുന്നു ഓസ്‌കര്‍ വേദിയില്‍ കീരവാണി സന്തോഷം പങ്കുവച്ചത്.
പിന്നീട് നടന്ന ഓസ്‌കര്‍ പാര്‍ട്ടിയിലും കാര്‍പന്റേഴ്‌സിനോടുള്ള സ്‌നേഹം അദ്ദേഹം പങ്കുവച്ചിരുന്നു . പിയാനോ വായിച്ച് ''ടോപ് ഓഫ് ദ വേള്‍ഡ്'' എന്ന ഗാനം അദ്ദേഹം വീണ്ടും പാടി. സംവിധായകന്‍ രാജമൗലിയും മറ്റുള്ളവരും അദ്ദേഹത്തിനൊപ്പം ഏറ്റു പാടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു