ഓസ്കറിൽ പാടാൻ കീരവാണിക്ക് ക്ഷണം ; ലോസ്ഏഞ്ചൽസിൽ ചരിത്രം ആവർത്തിക്കുമോ?
ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഓസ്കർ വേദിയിലും ആർ ആർ ആർ ഇന്ത്യയുടെ യശസുയർത്തുമോ എന്ന കാത്തിരിപ്പിലാണ് സിനിമാ ലോകം. ആ കാത്തിരിപ്പിന് പ്രതീക്ഷ നൽകുന്നതാണ് അക്കാദമി ഓഫ് മോഷൻ പിക്ച്ചേർ ആർട്സ് ആന്റ് സയൻസിന്റെ പുതിയ നീക്കം. ഓസ്കർ പുരസ്കാര വിതരണ വേദിയിൽ പരിപാടി അവതരിപ്പിക്കാൻ അക്കാദമി എം എം കീരവാണിയെ ക്ഷണിച്ചിട്ടുണ്ട്. തത്സമയവേദിയിൽ പാട്ടുപാടാനാണ് ക്ഷണം
നോമിനേഷൻ വിഭാഗത്തിൽ നിന്നുള്ളവർ വേദിയിൽ പരിപാടി അവതരിപ്പിക്കുന്ന രീതി ഓസ്കറിൽ ഇല്ല. പക്ഷെ 2008 ജയ് ഹോ എന്ന പാട്ടിന് നോമിനേഷനുണ്ടായിരുന്നെങ്കിലും എ ആർ റഹ്മാൻ വേദിയിൽ പാടിയിരുന്നു. ആ വർഷം ഓസ്കറും നേടിയാണ് റഹ്മാൻ ഡോൽബി അറ്റ്‌മോസ് തീയേറ്ററിന്‌റെ പടിയിറങ്ങിയത്. അതിനാൽ തന്നെ ചരിത്രം ആവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധക ലോകം
ഓസ്കറിലെ ഒറിജിനൽ സോങ് വിഭാഗത്തിന്റെ അന്തിമ പട്ടികയിലാണ് നാട്ടുനാട്ടു എന്ന ഗാനം ഇടം പിടിച്ചത് . നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരം ലഭിച്ചാൽ അത് ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ആദ്യ ഓസ്കർ നേട്ടമാകും . നേരത്തെ റസൂൽ പൂക്കുട്ടിക്കും എ ആർ റഹ്മാനും ഓസ്കർ നേടിയിട്ടുണ്ടെങ്കിലും ഇരുവരുടേയും നേട്ടം ഇംഗ്ലീഷ് ചിത്രമാണ് സ്ലം ഡോഗ് മില്ല്യനയറിലൂടെ ആണ്.