'നേരിട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ, മറുപടി നൽകാം'; സാനിയയുമായുള്ള വിവാഹവാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് മുഹമ്മദ് ഷമി

'നേരിട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ, മറുപടി നൽകാം'; സാനിയയുമായുള്ള വിവാഹവാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് മുഹമ്മദ് ഷമി

വാർത്ത നിഷേധിച്ച ഷമി സോഷ്യൽ മീഡിയയിൽ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു
Updated on
1 min read

ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ അഭ്യൂഹങ്ങളിൽ മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ഷമിയും സാനിയയും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഓൺലൈനിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മറുപടി. വാർത്ത നിഷേധിച്ച ഷമി സോഷ്യൽ മീഡിയയിൽ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു.

'നേരിട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ, മറുപടി നൽകാം'; സാനിയയുമായുള്ള വിവാഹവാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് മുഹമ്മദ് ഷമി
ഹാർദിക്കും നടാഷയും വേർപിരിഞ്ഞു; ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ

അടുത്തിടെ യുട്യൂബിൽ ശുഭാങ്കർ മിശ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ഷമി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇത്തരം വാർത്തകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഷമി പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ഇത്തരം തമാശകൾ ആളുകൾ വിനോദനത്തിനായാണ് പറയുന്നതെങ്കിലും അവ ദോഷകരമായി ഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "സോഷ്യൽ മീഡിയയോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

'നേരിട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ, മറുപടി നൽകാം'; സാനിയയുമായുള്ള വിവാഹവാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് മുഹമ്മദ് ഷമി
അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റം; ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്ബ്' ഓണത്തിനെത്തും

"ഇത് വിചിത്രമാണ്, തമാശകൾക്കായി മനഃപൂർവം ചെയ്തതുമാണ്. പക്ഷേ എന്ത് ചെയ്യാൻ കഴിയും? ഞാൻ ഫോൺ തുറന്നാൽ മീമുകൾ കാണുന്നു. ഈ മീമുകൾ തമാശയ്ക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അവ ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കിൽ, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ട് വേണം പങ്കുവയ്ക്കാൻ. ഈ സ്ഥിരീകരിക്കാത്ത പേജുകളിൽ നിന്ന് പങ്കുവെക്കുന്ന ആളുകൾ ആളുകൾ എന്തും പറയുകയും ഒടുവിൽ രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു - ഒരു യഥാർത്ഥ പേജിൽ നിന്ന് ഇതെല്ലാം പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, ഞാൻ മറുപടി നൽകും. വിജയം നേടാൻ ശ്രമിക്കുക, ആളുകളെ സഹായിക്കുക, സ്വയം അപ്‌ഗ്രേഡ് ചെയ്യുക, അപ്പോൾ നിങ്ങൾ ഒരു നല്ല വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കും ," ഷമി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in