'എല്ലാം സ്വപ്നം പോലെ' ; സംഗീതലോകം തിരഞ്ഞ ഗായകനെ കണ്ടെത്തുമ്പോൾ …

'എല്ലാം സ്വപ്നം പോലെ' ; സംഗീതലോകം തിരഞ്ഞ ഗായകനെ കണ്ടെത്തുമ്പോൾ …

ദ ഫോർത്ത് പ്രോഗ്രാം ചീഫ് രവി മേനോന്റെ റിപ്പോർട്ടാണ് മോഹൻ ലോറൻസിനെ കണ്ടെത്തുന്നതിലേക്ക് എത്തിയത്
Updated on
1 min read

44 വർഷങ്ങൾക്ക് ഇപ്പുറം ഇങ്ങനെയൊരു അന്വേഷണം മോഹൻ സ്വപ്നം കണ്ടതല്ലെന്ന് മാത്രമല്ല , 1978 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ലളിതഗാന മത്സരത്തിലെ വിജയിയായിരുന്നു താനെന്ന് പോലും അദ്ദേഹം മറന്ന് പോയിരുന്നു. മോഹൻ ലോറൻസ് സൈമണെ തേടി രവി മേനോൻ എഴുതിയ മറവിയുടെ തിരശ്ശീലക്കപ്പുറത്തെ മോഹന്‍ ലോറന്‍സ് സൈമണ്‍; കേള്‍ക്കുന്നുണ്ടോ ഈ വാക്കുകള്‍? എന്ന ചോദ്യം പ്രതിഭയിലേക്ക് എത്തുമ്പോൾ എല്ലാം ദൈവത്തിന്റെ അനുഗ്രഹമായി കാണുകയാണ് മോഹൻ ലോറൻസ് .

പ്രീഡിഗ്രി കഴിഞ്ഞ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്ടിംങ് ആന്റ് മ്യൂസിക്കിൽ പ്രവേശനം നേടിയെങ്കിലും കാലം കാത്തുവച്ചത് ആ വഴിയായിരുന്നില്ല. ദുബായിൽ ടാലന്റ് ഗ്രൂപ്പ് ഡയറക്ടറാണ് കഴിഞ്ഞ നാലുവർഷമായി മോഹൻ ലോറൻസ് സൈമൺ. വയനാട് ചുണ്ടയിൽ ആർ സി ഹൈസ്കൂളിലെ ജോസ് സാറാണ് പാട്ടിലേക്കും യുവജനോത്സവ മത്സരത്തിലേക്കുമൊക്കെ മോഹനെ നയിച്ചത്. ഓരോ പുതിയ പാട്ടും കാസെറ്റ് കേട്ട് എഴുതി മോഹനെ പാട്ടു പഠിപ്പിച്ച് പ്രതിഭ തെളിയിച്ചത് അദ്ദേഹമാണ്. പക്ഷെ സംസ്ഥാന കലോത്സവത്തിൽ സമ്മാനാർഹമായ ഗാനമെഴുതിയത് സ്വന്തം അച്ഛനായിരുന്നെന്നും മോഹൻ ഓർക്കുന്നു

കോഴിക്കോട് 61 -ാമത് കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുദിവസം മുൻപാണ് മോഹൻ ലോറൻസിനെ തേടിയുള്ള രവി മേനോന്റെ റിപ്പോർട്ട് വന്നത് . റിപ്പോർട്ട് സമൂഹമാധ്യമത്തിലും പങ്കുവച്ചു . പോസ്റ്റ് മനോരമ ഏറ്റെടുത്തതോടെ അന്വേഷണത്തിന് ചൂടുപിടിച്ചു. ഇതോടെ സഹപാഠികൾക്കും സംഗീത പ്രേമികൾകളും കലാലോകവും കാത്തിരിക്കുകയായിരുന്നു ഈ കണ്ടെത്തലിനായി. ഒടുവിൽ മനോരമ തന്നെയാണ് ആ പ്രതിഭയെ ദുബായിൽ നിന്ന് കണ്ടെത്തിയതും .

logo
The Fourth
www.thefourthnews.in