'ഈ കേസിന്റെ വിജയപരാജയങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല'; അഡ്വ. വിജയമോഹനായി മോഹന്‍ലാല്‍, 'നേര്' ട്രെയിലർ പുറത്ത്
വര്‍ഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളൊരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് മോഹന്‍ലാലിന്റെ 'നേര്'. പതിഞ്ഞ താളത്തില്‍ തുടങ്ങി ഒരു കനല്‍ തീനാളമായി ആളിക്കത്തുന്ന രീതിയിലൊരുക്കിയിരിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അഡ്വ വിജയമോഹന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി രാത്രികാല സിറ്റിങ് നടത്തിയ യഥാര്‍ത്ഥ സംഭവമാണ് സിനിമയുടെ പ്രമേയമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഈ മാസം 21ന് സിനിമ റിലീസ് ചെയ്യും.
ദൃശ്യം, ദൃശ്യം 2, 12ത് മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നേര്. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ദൃശ്യം 2ല്‍ അഡ്വക്കേറ്റ് കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. പ്രിയാമണി ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും പ്രിയാമണിയും ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയും നേരിനുണ്ട്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജന്‍, നന്ദു, ഗണേഷ് കുമാര്‍, ദിനേഷ് പ്രഭാകര്‍, ശ്രീധന്യ, രശ്മി അനില്‍, ഷെഫ് പിള്ള, പ്രശാന്ത് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശാന്തി ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബോബന്‍, എഡിറ്റര്‍: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനക്കല്‍, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, ചീഫ് അസോ.ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, മേക്കപ്പ്: അമല്‍ ചന്ദ്ര, ഫിനാന്‍സ് കണ്‍ട്രോളര്‍: മനോഹരന്‍ കെ പയ്യന്നൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രണവ് മോഹന്‍, ഫിനാന്‍സ് മാനേജര്‍: ബേസില്‍ എം ബാബു, സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗ്ഗീസ്, വിഎഫ്എക്‌സ്: ടോണി മാഗ്മിത്ത്, ഡിസൈന്‍: റോസ്‌മേരി ലില്ലു, ഓവര്‍സീസ് റിലീസ്: ഫാര്‍സ് ഫിലിം കമ്പനി, ആശിര്‍വാദ് സിനിമാസ് കോ എല്‍എല്‍സി