പൃഥ്വിയുമായി മത്സരം വേണ്ട, മോഹൻലാലിന്റെ 'ബറോസ്' റിലീസ് മാറ്റുന്നു

പൃഥ്വിയുമായി മത്സരം വേണ്ട, മോഹൻലാലിന്റെ 'ബറോസ്' റിലീസ് മാറ്റുന്നു

മോഹൻലാലിന്റെ ജന്മദിന സമ്മാനമായി ആരാധകർക്ക് സിനിമ നൽകാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്
Updated on
1 min read

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്' റിലീസ് മാറ്റുന്നു. നേരത്തെ മാർച്ച് 28 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം മെയ് മാസം പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനം. മോഹൻലാലിന്റെ ജന്മദിന സമ്മാനമായി ആരാധകർക്ക് സിനിമ നൽകാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

മെയ് 21 നാണ് താരത്തിന്റെ ജന്മദിനം. പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതത്തിന്റെ റിലീസ് നേരത്തെ മാർച്ച് 28 ലേക്ക് റിലീസ് മാറ്റിയിരുന്നു. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന ഏപ്രിൽ 10 ന് നിരവധി ചിത്രങ്ങൾ റിലീസിനുള്ളതിനാലായിരുന്നു ആടുജീവിതം റിലീസ് മാറ്റിയത്. ആടുജീവിതത്തിന് പരമാവധി സ്‌ക്രീൻ ലഭിക്കുന്നതിനായിട്ടാണ് റിലീസ് മാറ്റിയത്. ഇതോടെ മെയ് 16 ലേക്ക് 'ബറോസ്' റിലീസ് മാറ്റുകയായിരുന്നു.

പൃഥ്വിയുമായി മത്സരം വേണ്ട, മോഹൻലാലിന്റെ 'ബറോസ്' റിലീസ് മാറ്റുന്നു
24 മണിക്കൂറിനിടെ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകള്‍; തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് തരംഗം തുടരുന്നു

മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്നതിലൂടെതന്നെ വാർത്തകളിൽ ഇടം പിടിച്ച 'ബറോസ്' 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയത്.

'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ പ്രാഥമിക തിരക്കഥ എഴുതിയിരിക്കുന്നത്. ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകനാവുന്നത്. നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക.

സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസർ ലോറന്റെ റാറ്റൺ, കോമൾ ശർമ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രൻ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2024 മാർച്ചിൽ തീയേറ്ററുകളിൽ എത്തും.

പൃഥ്വിയുമായി മത്സരം വേണ്ട, മോഹൻലാലിന്റെ 'ബറോസ്' റിലീസ് മാറ്റുന്നു
'ബോഡി ഷെയ്മിങ്‌' കുറച്ചാളുകൾ ഉണ്ടാക്കിയ വിഷയമല്ലെ, അങ്ങനെ പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ; ന്യായീകരണവുമായി നടൻ ദിലീപ്

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 16 വർഷത്തെ തയ്യാറെടുപ്പുകളാണ് അണിയറ പ്രവർത്തകർ നടത്തിയത്.

പത്ത് വർഷം നീണ്ട തിരക്കഥ രചനയ്ക്കും ആറ് വർഷത്തോളം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കുമൊടുവിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ ഭാഗവും ഷൂട്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in