'ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; വർഷങ്ങള്‍ക്കു ശേഷം ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍

'ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; വർഷങ്ങള്‍ക്കു ശേഷം ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍

ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സിനിമയെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ പങ്കുവെച്ചത്
Updated on
1 min read

വിനീത് ശ്രീനിവാസന്‍ സംവിധാനം നിർവഹിച്ച് പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ 'വർഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രത്തിന് അഭിനന്ദനവുമായി മോഹന്‍ലാല്‍. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സിനിമയെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ പങ്കുവെച്ചത്. ചിത്രം തന്നെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും മോഹന്‍ലാല്‍ പറഞ്ഞു.

"കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതാണെങ്കിലും നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനയുടെ അദ്ധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടെപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി," മോഹന്‍ലാല്‍ കുറിച്ചു.

'ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; വർഷങ്ങള്‍ക്കു ശേഷം ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍
മുരുകേശൻ വയറ്റത്തടിച്ചു; ജയവിജയയുടെ ക്ലാസിക് ഗാനം പിറന്നു

"കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവെച്ചിരിക്കുന്നു. വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി," മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

logo
The Fourth
www.thefourthnews.in