മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; രണ്ടാം ഷെഡ്യുള്‍ ആരംഭിച്ചു

മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; രണ്ടാം ഷെഡ്യുള്‍ ആരംഭിച്ചു

പുലിമുരുകനു ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും വീണ്ടുമൊന്നിക്കുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്
Updated on
1 min read

മോഹന്‍ലാല്‍, റോഷന്‍ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്റ എസ് ഖാനെയും ഷാനയ കപൂറിനെയും പാന്‍-ഇന്ത്യ ലെവലില്‍ ലോഞ്ച് ചെയ്യുന്ന വൃഷഭയുടെ രണ്ടാം ഷെഡ്യുള്‍ ഇന്ന് മുംബൈയില്‍ ആരംഭിച്ചു. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി രണ്ടാം ഷെഡ്യുള്‍ പൂര്‍ത്തിയാക്കും. ദസറ നാളില്‍ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; രണ്ടാം ഷെഡ്യുള്‍ ആരംഭിച്ചു
ആരാധകര്‍ക്ക് വീണ്ടും നിരാശ; ലിയോ ആദ്യ ഷോ തുടങ്ങുക 9 മണിക്ക്, ഉത്തരവില്‍ വ്യക്തത വരുത്തി മന്ത്രി

മൈസൂരില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുള്‍ മോഹന്‍ലാല്‍, റോഷന്‍ മേക്ക, സഹ്റ എസ് ഖാന്‍, ഷാനയ കപൂര്‍ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങള്‍ ചിത്രീകരിച്ചു.

ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുര്‍ലോ എത്തിയതിന് ശേഷം ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്ന്‍ കൂടി എത്തുന്നതോടെ ചിത്രം വലിയ സ്‌കെയിലിലേക്ക് നീങ്ങുകയാണ്. ബാഹുബലി, പുലിമുരുകന്‍, ശിവാജി, ഗജിനി, എന്തിരന്‍, പുഷ്പ തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലെല്ലാം പീറ്റര്‍ ഹെയ്‌നിന്റെ സാന്നിധ്യം പ്രകടമായിരുന്നു.

മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; രണ്ടാം ഷെഡ്യുള്‍ ആരംഭിച്ചു
മുകേഷിന്റെ 300-ാം ചിത്രം; ഫിലിപ്പ്സ് - ടീസര്‍

പുലിമുരുകനു ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും വീണ്ടുമൊന്നിക്കുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നും വൃഷഭയ്ക്കായി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ സീക്വന്‍സുകളില്‍ ഒന്ന് ഇരുവരും ചെയ്തതായും സംവിധായകന്‍ നന്ദ കിഷോര്‍ പറഞ്ഞു.

ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകര്‍ക്കായി വൃഷഭ സമ്മാനിക്കുന്നത്. 2024ല്‍ 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു.

logo
The Fourth
www.thefourthnews.in