He is Back...നേര് ആദ്യ ഷോയ്ക്ക് പിന്നാലെ  സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാൽ

He is Back...നേര് ആദ്യ ഷോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാൽ

ലാലേട്ടൻ തിരിച്ചുവന്നു എന്നതാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ
Updated on
1 min read

നേര് സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിനും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ആരാധകർ ഏറെ കാത്തിരുന്ന മോഹൻലാൽ തിരിച്ചെത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന അഭിപ്രായം.

ചിത്രത്തിൽ അനശ്വര രാജന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. സിദ്ധിഖിന്റെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്. ലാലേട്ടൻ തിരിച്ചുവന്നു എന്നതാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

He is Back...നേര് ആദ്യ ഷോയ്ക്ക് പിന്നാലെ  സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാൽ
നേര് മുതൽ അക്വാമാൻ വരെ; ക്രിസ്മസ് ആഘോഷിക്കാൻ 5 ചിത്രങ്ങൾ

മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളിൽ കോടതി നടപടികളോട് ഏറ്റവും നീതി പുലർത്തിയ ചിത്രമാണ് നേര് എന്നും സിനിമയ്ക്കുവേണ്ടി അനാവശ്യമായ ഡ്രാമ കുത്തിക്കയറ്റി മോശമാക്കാതെ വൃത്തിയായി തന്നെ സംവിധായകൻ സിനിമ ഒരുക്കിയിട്ടുണ്ടെന്നുമാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.

സോഷ്യൽ മീഡിയ കമന്റുകളിൽ ചിലത്

logo
The Fourth
www.thefourthnews.in