കാത്തിരിക്കാൻ ഇതാ ഒരു മുഖം! 
മലൈക്കോട്ടെ വാലിബൻ എത്തി

കാത്തിരിക്കാൻ ഇതാ ഒരു മുഖം! മലൈക്കോട്ടെ വാലിബൻ എത്തി

ഗുസ്തിക്കാരനെന്ന് തോന്നിപ്പിക്കും വിധമുള്ള മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്
Updated on
1 min read

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടെ വാലിബൻ . ചിത്രത്തെ കുറിച്ചുള്ള ആദ്യ സൂചനകളുമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കാത്തിരിക്കാൻ നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്ന മുഖം എന്ന കുറിപ്പോടെയാണ് മോഹൻലാൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത് . ഈ സിനിമ യാഥാർത്ഥ്യമാക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന് നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

നേരത്തെ ഗുസ്തിക്കാരൻ ഗ്രേറ്റ് ഗാമയുടെ കഥയാണ് മലൈക്കോട്ടെ വാലിബനെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാൽ ഗ്രേറ്റ് ഗാമയുടെ കഥയല്ലെങ്കിലും ചിത്രം ഒരു ഗുസ്തിക്കാരന്റെ കഥയാകും പറയുക എന്ന സൂചന നൽകുന്ന മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മോഹൻലാൽ -ലിജോ പെല്ലിശേരി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ആ പ്രതീക്ഷകൾക്ക് കൂടുതൽ നിറം പകരുന്നതാണ് പോസ്റ്ററെന്നാണ് ആരാധകർ പറയുന്നത്

സോണാലി കുൽക്കർണി, ഹരീഷ് പേരടി , രാജീവ് പിള്ള , മണികണ്ഠൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ രാജസ്ഥാനിലെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു

logo
The Fourth
www.thefourthnews.in