ബാറോസ് ഉടൻ എത്തുമോ? റിലീസിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

ബാറോസ് ഉടൻ എത്തുമോ? റിലീസിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം 2021 ഡിസംബര്‍ 26നാണ് പുനഃരാരംഭിച്ചത്
Updated on
1 min read

മോഹൻലാലിന്റെ ബാറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ റിലീസ് തീയതിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓണത്തിന് ചിത്രം റിലീസ് ആയേക്കുമെന്നാണ് ബാറോസിന്റെ പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ വ്യക്തമാക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കവെയാണ് തീയതിയെക്കുറിച്ചുള്ള സൂചന സന്തോഷ് പുറത്തുവിട്ടത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ബാറോസ് ഉടൻ എത്തുമോ? റിലീസിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്
ആരാധകരെ ശാന്തരാകുവിൻ ; അത് ഗ്രേറ്റ് ഗാമയുടെ കഥയല്ല , അഭ്യൂഹം തള്ളി ഷിബു ബേബി ജോൺ

മോഹൻലാലിൻറെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് ബാറോസ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം 2021 ഡിസംബര്‍ 26നാണ് പുനഃരാരംഭിച്ചത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നിധി തേടി ഒരു കുട്ടി ബാറോസിന് മുന്നില്‍ എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ പുന്നൂസാണ് ബാറോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിജോയുടെ ഇംഗ്ലീഷ് കഥ കേട്ടതില്‍ നിന്നാണ് ബാറോസ് എന്ന ആശയമുണ്ടായതെന്ന് മോഹാന്‍ലാല്‍ ബ്ലോഗില്‍ പങ്കുവച്ചിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ എന്ന നിഗൂഡ രചനയാണ് സിനിമയ്ക്ക് ആധാരം.

ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളാണ് അഭിനയിക്കുന്നത്. മിന്നൽ മുരളിയിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത ഗുരു സോമസുന്ദരവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ മാര്‍ക്ക് കിലിയനാണ്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവയും പോര്‍ച്ചുഗീസുമാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍.

logo
The Fourth
www.thefourthnews.in