മോളി കണ്ണമാലി
മോളി കണ്ണമാലി

ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന വേഷത്തിൽ മോളി കണ്ണമാലി

വ്യത്യസ്തമായ ഏഴ് കഥകളാണ് ചിത്രം പറയുന്നത്
Updated on
1 min read

കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. 'ടുമാറോ' എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമാപ്രവേശം. ഓസ്ട്രേലിയൻ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്‍റെ സംവിധാനം.

ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രമാണ് 'ടുമാറോ'. വ്യത്യസ്തമായ ഏഴ് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ ഒരെണ്ണം ഇന്ത്യയിലാണ് ചിത്രീകരിക്കുക. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും.

ടുമാറോയുടെ രചനയും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നതും സംവിധായകനായ ജോയ് കെ. മാത്യു തന്നെയാണ്. മോളി കണ്ണമാലിയെ കൂടാതെ ടാസോ, റ്റിസ്റ്റി ,എലൈസ്,ഹെലന്‍ ,സാസ്‌കിയ ,പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി,ക്ലെം ,ദീപ ,ജോയ് കെ. മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in