എ ഐ തീമില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ചിത്രം മോണിക്ക ഒരു എ ഐ സ്റ്റോറി നാളെ തീയറ്ററുകളിലേക്ക്
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ പ്രധാന കഥാപാത്രമാക്കി മാധ്യമപ്രവര്‍ത്തകനായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം'മോണിക്ക ഒരു എ ഐ സ്റ്റോറി' നാളെ തീയറ്ററുകളിലേക്ക്. ഇന്ത്യയിലെ ആദ്യ എഐ സിനിമയായി ചിത്രത്തെ ഇന്ത്യ ഗവണ്‍മെന്റിനു കീഴിലുള്ള എ ഐ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ട്. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ ആണ് നിര്‍മാണം. എ ഐ സാങ്കേതികവിദ്യയും കഥാപാത്രങ്ങളും പരസ്പരം സമന്വയിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി.
നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരും, സംവിധായകന്‍ ഇ എം അഷ്‌റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് യാന്‍, സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം, അലന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. സുബിന്‍ എടപ്പകത്ത് ആണ് സഹ നിര്‍മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ പി ശ്രീശനും, ഡിഒപി സജീഷ് രാജും, മ്യൂസിക് യുനിസിയോയും, പശ്ചാത്തല സംഗീതം റോണി റാഫേലും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാധാകൃഷ്ണന്‍ ചേലേരിയും, എഡിറ്റര്‍ ഹരി ജി നായരും, ഗാനരചന പ്രഭാവര്‍മ്മയും മന്‍സൂര്‍ പള്ളൂരും രാജു ജോര്‍ജും ആണ്.
ആര്‍ട്ട് ഹരിദാസ് ബക്കളവും, മേക്കപ്പ് പ്രജിത്തും, കോസ്റ്റ്യൂംസ് പുഷ്പലതയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷൈജു ദേവദാസും, വിഎഫ്എക്സ് വിജേഷ് സി ആറും, സ്റ്റില്‍സ് എന്‍ എം താഹിറും അജേഷ് ആവണിയും ആണ് കൈകാര്യം ചെയ്യുന്നത്. പിആര്‍ഒ: പി. ശിവപ്രസാദ്്. ഡിസൈന്‍സ് സജീഷ് എം ഡിസൈന്‍സ് ആണ് ഒരുക്കിയിരിക്കുന്നത്. മനുഷ്യ ബന്ധങ്ങളും സാങ്കേതികതയുടെ ലോകത്തെ സൈബര്‍ ബന്ധങ്ങളും പുതിയ കാലത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുമെന്നതിനെക്കുറിച്ചാണ് ഈ സിനിമ പ്രേക്ഷകനോട് സംസാരിക്കുന്നത്.