സാമാന്യ ബോധമുള്ളവർ ഇങ്ങനെയൊക്കെ പറയുമോ? എം രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ

സാമാന്യ ബോധമുള്ളവർ ഇങ്ങനെയൊക്കെ പറയുമോ? എം രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ

പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ സമ്മതിക്കണമെന്ന് രാജേഷ് മാധവൻ
Updated on
1 min read

മലയാള ചിത്രങ്ങള്‍ കാസര്‍ഗോഡ് ചിത്രീകരിക്കുന്നതിന്റെ പ്രധാന കാരണം മയക്കുമരുന്ന് എളുപ്പത്തിൽ ലഭിക്കുമെന്നതാണെന്ന, നിർമാതാവ് എം രഞ്ജിത്തിന്റെ ആരോപണത്തിനെതിരെ പ്രതിഷേധവുമായി കൂടുതൽ ചലച്ചിത്രപ്രവർത്തകർ രംഗത്ത്. വസ്തുതകളുടെ പിൻബലമില്ലാതെ ആരോപണമുന്നയിക്കരുതെന്ന് നടൻ രാജേഷ് മാധവൻ പറഞ്ഞു . ലഹരി ഉപയോഗിക്കാൻ വേണ്ടി മാത്രം കോടികൾ മുടക്കി കാസർഗോഡ് സിനിമ ചെയ്യുമെന്നൊക്കെ സാമാന്യ ബോധമുള്ളവർ പറയുമോ എന്ന് സംവിധായകനും നടനുമായ രതീഷ് പൊതുവാളും ചോദിച്ചു

സാമാന്യ ബോധമുള്ളവർ ഇങ്ങനെയൊക്കെ പറയുമോ? എം രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ
മിസ്റ്റർ മന്ത്രമഠം രഞ്ജിത്ത്, കാസർഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്നിന് വേണ്ടിയല്ല; പ്രതികരണവുമായി സുധീഷ് ഗോപിനാഥ്

വസ്തുതകള്‍ ഉണ്ടെങ്കില്‍ അതു പറയണം. അല്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല, അല്ലെങ്കില്‍ പറഞ്ഞതില്‍ തെറ്റുണ്ട് എന്ന് സമ്മതിക്കട്ടെ. ഞങ്ങള്‍ക്ക് ഈ കാര്യത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നാണ് രാജേഷ് മാധവന്റെ പ്രതികരണം. രാജേഷ് പ്രധാന വേഷത്തിലെത്തിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കാസർഗോഡായിരുന്നു

കണ്ണൂർ താമസിക്കുന്ന ഞാൻ ലഹരി ഉപയോഗത്തിന് മാത്രമായി കോടികൾ മുടക്കി കാസർഗോഡ് പോയി സിനിമ എടുക്കുമെന്ന് സാമാന്യ ബോധമുള്ളവർ പറയുമോ എന്നാണ് ന്നാ താൻ കേസ് കൊടിന്റെ സംവിധായകൻ രതീഷ് പൊതുവാളിന്റെ പ്രതികരണം. എം രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതികരിക്കേണ്ടത് മറ്റുജില്ലക്കാരാണ്, കാരണം ലഹരി ഉപയോഗത്തിനാണോ അവർ കാസർഗോഡേക്ക് വരുന്നതെന്ന് പറയേണ്ടത് അവരാണെന്നും രതീഷ് പൊതുവാൾ പറഞ്ഞു

കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല. ഈ ഭൂമികയുടെ സൗന്ദര്യവും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്ന് നേരത്തെ മദനോത്സവത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥും പറഞ്ഞിരുന്നു

logo
The Fourth
www.thefourthnews.in